വാഹനാപകടം: പ്രെസ്ലി ഷിബു ഫിലിപ്പ് കർത്തൃസന്നിധിയിൽ 

വാഹനാപകടം: പ്രെസ്ലി ഷിബു ഫിലിപ്പ് കർത്തൃസന്നിധിയിൽ 

തിരുവല്ല: ഐപിസി തിരുവല്ല ടൗൺ സഭാംഗം പ്രെസ്ലി ഷിബു ഫിലിപ്പ് ബൈക്ക് അപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. റോഡുപണി നടക്കുന്ന റാന്നി വലിയകാവ് റൂട്ടിൽ പ്രെസ്ലി ബൈക്കില്‍ പൊയ്ക്കൊണ്ടിരിക്കെ ജെസിബിയുടെ (മണ്ണുമാന്തി) ബക്കറ്റ് തട്ടിയാണ് മരണം സംഭവിച്ചത്.  കഴുത്തിനും നെഞ്ചിനും സാരമായി പരുക്കേറ്റ പ്രെസ്ലിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഷിബു കെ ഫിലിപ്പ് - ഫ്രൻസി ഷിബു ദമ്പതികളുടെ ഏക മകനാണ് പ്രെസ്ലി. എഞ്ചിനീയറിങ് വിദ്യാർത്ഥിയായ പ്രെസ്ലി സജീവ പി.വൈ.പി.എ  പ്രവർത്തകനായിരുന്നു. സംസ്കാരം പിന്നീട്.

Advertisement