ഐപിസി പത്തനംതിട്ട സെൻ്റർ വുമൻസ് ഫെലോഷിപ്പിൻ്റെ ഉപവാസപ്രാർത്ഥന നടന്നു

ഐപിസി പത്തനംതിട്ട സെൻ്റർ വുമൻസ് ഫെലോഷിപ്പിൻ്റെ ഉപവാസപ്രാർത്ഥന നടന്നു

പത്തനംതിട്ട: ഐപിസി പത്തനംതിട്ട സെൻ്റർ വുമൻസ് ഫെലോഷിപ്പിൻ്റെ ഉപവാസപ്രാർത്ഥന വാര്യാപുരം സീയോൻ സഭയിൽ നടന്നു. സെൻ്റർ സെക്രട്ടറി പാസ്റ്റർ മോൻസി സാം അദ്ധ്യക്ഷത വഹിച്ചു .സെൻ്റർ വുമൻസ് ഫെലോഷിപ്പ് വൈസ് പ്രസിഡൻ്റ് സൂസൻ വിൽസൻ സ്വാഗതം പറഞ്ഞു, ഐപിസി കേരളാ സ്റ്റേറ്റ് വുമൻസ് ഫെലോഷിപ്പ് വൈസ് പ്രസിഡൻ്റ് സി.ഗീതമ്മ സ്റ്റീഫൻ മുഖ്യ സന്ദേശം നൽകി. പാസ്റ്റർമാരായ അജു തോമസ്, സണ്ണി സാമുവേൽ, സാബു ജോൺ, തോമസ് ജോസഫ്, ഷൈനു എം ജോൺ, ഫിന്നി ജോസഫ്,  ബിജു എബ്രഹാം, തോമസ് ജോർജ്, ജോൺ തോമസ് , സിറിൽ സി മാത്യു, ഷിബു ടി.എ എന്നിവർ പങ്കെടുത്തു. 

ജോയിൻ്റ് സെക്രട്ടറി ഷൈനി ജിജി കൃതജ്ഞത അറിയിച്ചു.

Advertisement 

Advertisement