ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി 68-ാം വാർഷിക സമ്മേളനം  ആഗസ്റ്റ് 20ന് കോഴിക്കോട്

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി 68-ാം വാർഷിക സമ്മേളനം  ആഗസ്റ്റ് 20ന് കോഴിക്കോട്

വാർത്ത: വി.വി. ഏബ്രഹാം

കോഴിക്കോട്: ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി  68-ാം വാർഷിക സമ്മേളനവും സ്തോത്ര ശുശ്രൂഷയും ആഗസ്റ്റ് 20 ചൊവ്വാഴ്ച രാവിലെ 10 മുതൽ ഒന്നു വരെ കോഴിക്കോട് സി എസ് ഐ കത്തീഡ്രൽ ചർച്ചിൽ വെച്ച് നടക്കും. 

കേരള ഓക്സിലിയറി പ്രസിഡന്റ് 
മോസ്റ്റ്‌ റവ. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റ്മോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം മാർത്തോമ സഭ അദ്ധ്യക്ഷൻ മോസ്റ്റ്‌ റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിക്കും.

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ (ബംഗളൂരു) മാർക്കറ്റിംഗ് ഡയറക്ടർ 
 പോൾ സ്റ്റീഫൻ മുഖ്യ സന്ദേശം നൽകും. റൈറ്റ് റവ. ഡോ. റോയിസ് മനോജ് വിക്ടർ, റൈറ്റ് റവ.
ഡോ. ഉമ്മൻ ജോർജ്, 
എച്ച്. ജി. പൗലോസ്  മാർ 
 ഐറേനിയസ്  മെത്രാപ്പോലീത്ത, 
 റൈറ്റ് റവ. ഡോ. മാത്യൂസ് 
മാർ മക്കാറിയോസ്, 
എച്ച്. ജി. ഗീവർഗീസ് മാർ 
പക്കോമിയോസ് മെത്രാപ്പോലീത്ത, 
റവ. ഡോ. വി ടി ഏബ്രഹാം 
(സൂപ്രണ്ട്, ഏ ജി മലബാർ ഡിസ്ട്രിക്ട് കൗൺസിൽ ), സിസ്റ്റർ സ്റ്റാർല ലൂക്ക്,
ഡോ. സന്തോഷ് ജോൺ തുടങ്ങിയ വിശിഷ്ട അതിഥികൾ സമ്മേളനത്തിൽ പങ്കെടുക്കും.

റവ. ജേക്കബ് ഡാനിയേൽ,
റവ. ഡോ. റ്റി ഐ ജെയിംസ്, വയോള കുരുവിള, റോയ് മാത്യു ചീരൻ, ബോബി മൂർക്കോത്ത്  തുടങ്ങിയവർ നേതൃത്വം നൽകും.