ഡാളസ് സിറ്റി-വൈഡ് കോൺഫറൻസ് ആഗസ്റ്റ് 21 മുതൽ

ഡാളസ് സിറ്റി-വൈഡ് കോൺഫറൻസ് ആഗസ്റ്റ് 21 മുതൽ
ad
ad
ad

റിപ്പോർട്ടർ: രാജു തരകൻ

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാം വാർഷികാഘോഷവും വാർഷിക കോൺഫറൻസും ആഗസ്റ്റ് 21 മുതൽ 23 വരെ മെസ്കീറ്റിലുള്ള ഷാരോൺ ഇവന്റ് സെന്ററിൽ നടക്കും.  പാസ്റ്റർ അനീഷ് കൊല്ലം, റവ.ഡസ്റ്റി സ്മോൾ, ഡോ. സൂസൻ തോമസ് (ബഹ്റൈൻ) എന്നിവർ വിവിധ സെഷനുകളിൽ ദൈവവചന ശുശ്രൂഷ നിർവഹിക്കും.

ആഗസ്റ്റ് 21 വെള്ളിയാഴ്ച വൈകുന്നേരം 6 ന് ഉദ്ഘാടന സമ്മേളനത്തോടെ കോൺഫറൻസ് ആരംഭിക്കും. 22 ന്  ശനിയാഴ്ച രാവിലെ 10 ന് നാല്പതാം വാർഷികാഘോഷവും, ഉച്ചയ്ക്ക് 2 ന്  സഹോദരന്മാർക്കും സഹോദരിമാർക്കുമായി പ്രത്യേക സമ്മേളനങ്ങളും, വൈകുന്നേരം 6 ന്  മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ആത്മീയ യോഗങ്ങളും നടക്കും.

ആഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 9 ന്  മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രത്യേകമായി സംയുക്ത ആരാധന ക്രമീകരിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: (214) 223-1194, (214) 334-6962, (469) 363-5109 Website:  www.dallascitywide.org