സ്ഥാപകദിനത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പി.വൈ.പി.എ വയനാട്ടിൽ
സ്ഥാപകദിനത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പി.വൈ.പി.എ വയനാട്ടിൽ
വയനാട് : സഹജീവികളുടെ കണ്ണീരൊപ്പി, കൈപിടിച്ചുയർത്തുന്ന പി.വൈ.പി.എ പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് ഐപിസി ജനറൽ കൗൺസിൽ മെമ്പർ കുര്യൻ മാത്യു പറഞ്ഞു. ഓഗ. 30 സ്ഥാപകദിനത്തിൽ പി.വൈ.പി.എ സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തിൽ നടന്ന വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിബന്ധതയോടെ ദുരിതമനുഭവിക്കുന്ന മനുഷ്യരെ അതിജീവിക്കാൻ സഹായിക്കുന്ന 77 വർഷങ്ങൾ പിന്നിടുന്ന പെന്തെക്കോസ്ത് യുവജന സംഘടനയുടെ ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണെന്നും ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റുമായ അദ്ദേഹം പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം അധ്യക്ഷത വഹിച്ചു.
സംസ്ഥാന പി.വൈ.പി.എ യ്ക്ക് ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും തിരുവനന്തപുരം ഐപിസി താബോർ സഭാ സെക്രട്ടറിയുമായ ബിനു വി. ജോർജ് നൽകിയ ഒരു ലക്ഷം രൂപയുടെ അമുൽ പാൽ ഉത്പന്നങ്ങളാണ് വിതരണം ചെയ്തത്.
ഉരുൾപൊട്ടിയ ചൂരൽമല മേഖലയിലെ 300 ലധികം വീടുകളിൽ ജില്ലയിലെ പി.വൈ.പി.എ പ്രവർത്തകർ നേരിട്ടെത്തി പാൽ ഉത്പന്നങ്ങൾ വിതരണം ചെയ്യുകയായിരുന്നു.
പാസ്റ്റർമാരായ ലാലു ചാക്കോ (സെക്രട്ടറി, ഐപിസി കൽപ്പറ്റ സെന്റർ), ഷാജി മാങ്കൂട്ടം, സക്കായി ചൂരലമല എന്നിവർ ആശംസ അറിയിച്ചു. ഇവാ. റോബിൻ പി. സന്തോഷ് (പി.വൈ.പി.എ സ്റ്റേറ്റ് കൗൺസിൽ അംഗം) നന്ദി പറഞ്ഞു. പ്രദേശത്തു മഴ വീണ്ടും ശക്തിപ്പെട്ടതോടെ പ്രത്യേക അനുമതിയോടെ ചുരുക്കം പേർക്ക് മാത്രമാണ് സ്ഥലത്തേയ്ക്ക് ദുരന്ത സ്ഥലത്തേക്ക് പ്രവേശിക്കാൻ അനുമതിലഭിച്ചത്.
Advertisement
Advertisement