കെ.റ്റി.എം.സി.സി ടാലൻ്റ് ടെസ്റ്റ് ഇന്ന്  സെപ്റ്റം. 15ന് എൻ.ഇ.സി.കെ- യിൽ

കെ.റ്റി.എം.സി.സി ടാലൻ്റ് ടെസ്റ്റ് ഇന്ന്  സെപ്റ്റം. 15ന് എൻ.ഇ.സി.കെ- യിൽ

കുവൈറ്റ്: നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലും അഹമ്മദി സെൻ്റ് പോൾസിലും ഉൾപ്പെട്ട മുപ്പത്തിനാല് സഭകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളുടെ മത്സരങ്ങൾ സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 8 മുതൽ 1 വരെ നടക്കും.

സമൂഹഗാനം ,   ഏകാംഗസംഗീതം, വാദ്യ സംഗീതം, കഥാകഥനം, പ്രസംഗം, ചിത്രരചന, ബൈബിൾ ക്വിസ്, ഉപന്യാസം, വീഡിയോ ന്യൂസ് ബുള്ളറ്റിൻ, ഫോട്ടോഗ്രാഫി തുടങ്ങി 15 ൽ പരം വേദികളിൽ വ്യത്യസ്ഥ മത്സരങ്ങൾ സംഘടിപ്പിക്കും. റവ. ഇമ്മാനുവേൽ ഗരീബ് മത്സരങ്ങൾ ഉത്ഘാടനം ചെയ്യും.

അജോഷ് മാത്യു (ജനറൽ കൺവീനർ.), ഷിബു വി. സാം (പ്രോഗ്രാം കോഡിനേറ്റർ.) എന്നിവരുടെ നേതൃത്വത്തിൽ നൂറിൽ പരം കമ്മിറ്റി അംഗങ്ങൾ പ്രവർത്തിച്ചു വരുന്നു.