ശാരോൻ ഫെല്ലോഷിപ്പ് ജനറൽ കൺവൻഷൻ്റെ അനുഗ്രഹ പ്രാർത്ഥന നവം. 23 ഇന്ന് മുതൽ
പാസ്റ്റർ ഷിബുജോൺ (ഗുഡ്ന്യൂസ് ലേഖകൻ)
തിരുവല്ല: 74- മത് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ അനുഗ്രഹത്തിനായുള്ള ഉപവാസ പ്രാർത്ഥന നവംബർ 23 തിങ്കൾ മുതൽ 27 വെള്ളി വരെ ദിവസവും രാവിലെ 10 മുതൽ 12.30 വരെ വൈകിട്ട് 6 മുതൽ 8 വരെ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഹെഡ്ക്വട്ടേഴ്സിൽ നടക്കും.
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വി.ജെ തോമസ് ഉൽഘാടനം ചെയ്യും പാസ്റ്റർന്മാരായ വർഗീസ് ജോഷ്വാ, സജു പാപ്പച്ചൻ, ജോജു തോമസ്, ജോൺ കെ മാത്യു, ബാബു എസ് സാം, എ.വൈ തോമസ്, ബിജു ജോർജ്ജ്, ജോമോൻ ജെ, സുമേഷ് വി എന്നിവർ പ്രസംഗിക്കും. പാസ്റ്റർ എബി ബഥനി ഗാന ശുശ്രൂഷ നിർവഹിക്കും.



