സുജാസ് റോയ് ചീരൻ യു.കെ കെന്റിലേയ്ക്ക്

സുജാസ് റോയ് ചീരൻ യു.കെ കെന്റിലേയ്ക്ക്

കോഴിക്കോട്: ഓൺലൈൻ ഗുഡ്‌ന്യൂസ് പ്രതിനിധി സുജാസ് റോയ് ചീരൻ ജോലിയോടുള്ള ബന്ധത്തിൽ കുടുംബമായി യു.കെ യിലെ കെന്റിൽ സ്ഥിരതാമസമാക്കി. കോഴിക്കോട് ജില്ലയിലെ ഗുഡ്‌ന്യൂസ് പ്രവർത്തനങ്ങൾക്ക് മുന്നിരയിലുണ്ടായിരുന്ന സുജാസ് കോഴിക്കോട് ഫിലാഡൽഫിയ സഭാംഗമാണ്. പി.വൈ.പി.എ കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും, മഞ്ചേരി സെന്റർ പി.വൈ.പി.എ സെക്രട്ടറിയുമായിരുന്ന അദ്ദേഹം വിവിധ ക്രിസ്തീയ യുവജന പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

തുടർന്ന് ഗുഡ്‌ന്യൂസ് യു.കെ ചാപ്റ്ററിൽ സജീവമായി അദ്ദേഹം പ്രവർത്തിക്കും. ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു, എഡിറ്റർ ഇൻ ചാർജ് ടി.എം. മാത്യു, എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, റസിഡന്റ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം തുടങ്ങിയവർ അദ്ദേഹത്തിന് യാത്ര മംഗളങ്ങൾ അറിയിച്ചു. ഫോൺ: 07823792221, +91 9656867096 (whatsapp)

Advertisemen