ശാരോൻ റൈറ്റേഴ്‌സ് ഫോറം ഭാരവാഹികൾ
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ എഴുത്തുകാരുടെ കൂട്ടായ്മയായ ശാരോൻ റൈറ്റേഴ്‌സ് ഫോറത്തെ സഭയുടെ പുത്രികാ സംഘടനയായി സഭാ കൗൺസിൽ അംഗീകരി ച്ചു. 2017ൽ ആരംഭിച്ചതാണ് റൈറ്റേഴ്സ് ഫോറത്തിൻ്റെ പ്രവർത്തനം.
ഇതിനോടകം എട്ടു പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുകയും ഒരു വർഷത്തെ ജേണലിസം കോഴ്സ് വിജയകരമായി സംഘടിപ്പിക്കുകയും ചെയ്തു. ഈ വർഷത്തെ ജനറൽ കൺവൻഷനിൽ ആയിരത്തിലധികം പേജുകളുള്ള വെളിപ്പാട് പുസ്തക വ്യാഖ്യാനമാണ് പ്രസിദ്ധീകരണത്തിനായി തയ്യാറായി ക്കൊണ്ടിരിക്കുന്നത്. മികച്ച ഒരു വെബ് സൈറ്റും കൺവൻഷനോടനുബന്ധി ച്ച് പ്രവർത്തനമാരംഭിക്കും.
ഭാരവാഹികളായി സാം റ്റി മുഖത്തല (ചെയർമാൻ), ജെ.പി. വെണ്ണിക്കുളം (വൈസ് ചെയർമാൻ), അനീഷ് കൊല്ലംകോട് (ജനറൽ സെക്രട്ടറി), കെ.ജെ ജോബ് (ജോയിന്റ് സെക്രട്ടറി), ജോബിസ് ജോസ് (ട്രഷറ ർ), ടൈറ്റസ് ജോൺസൻ (ലിറ്ററേച്ചർ സെക്രട്ടറി), ഗോഡ്‌സൺ സി സണ്ണി (മീഡിയ സെക്രട്ടറി), ബ്ലെസ്സൻ ജോർജ് (കോ-ഓർഡിനേറ്റർ), എന്നിവരെ ഭാര വാഹികളായും ബിജു ജോസഫ്, ഏബ്രഹാം മന്ദമരുതി, റോബിൻസൺ പാപ്പച്ചൻ, ജോൺസൻ ഉമ്മൻ, സജോ തോണിക്കുഴിയിൽ, സോവി മാത്യു, പ്രെയ്സ് വർഗീസ്, ബെൻസൻ ഡാനി യേൽ, ജെസ്സി കോശി, ഫേബ അജിത് എന്നിവരെ അംഗങ്ങളായും നിയമിച്ചു.
Advertisement