ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനത്തിനൊരുങ്ങി ഹൂസ്റ്റൺ പട്ടണം

ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനത്തിനൊരുങ്ങി ഹൂസ്റ്റൺ പട്ടണം

ഹൂസ്റ്റൺ : നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാ സമ്മേളനം ജൂലൈ നാലിന് ആരംഭിക്കും. നാലു ദിവസം നീണ്ടു നിൽക്കുന്ന സുവിശേഷ മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പ്പിൻ എന്നതാണ് കോൺഫ്രൻസിന്റെ ചിന്താവിഷയം. സംഘടനാ വിത്യാസം കൂടാതെ പങ്കെടുക്കുന്ന ആത്മീയ സമ്മേളനത്തിനാണ് ഹൂസ്റ്റൺ പട്ടണം ഒരുങ്ങുന്നത്. 2024 ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെൻട്രലിൽ  ആണ് ദേശീയ കോൺഫറൻസ് നടക്കുന്നത്. 

പാസ്റ്റർ വ്ളാഡ് സുവ്ഷുക്ക്, ഡോ. ജൂലിയസ് സൂബി, ഡോ. റ്റിം ഹിൽ, ആൻഡ്രസ് ബിസോണ, പാസ്റ്റർ ഫെയ്ത്ത് ബ്ലസ്സൻ, പാസ്റ്റർ ജസ്റ്റിൻ ശാമുവൽ, ഡോ. ഏഞ്ചൽ എൽസാ വർഗ്ഗീസ് – യു കെ എന്നിവരാണ് മുഖ്യ പ്രസംഗകർ. പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ (നാഷണൽ കൺവീനർ), രാജു പൊന്നോലിൽ (നാഷണൽ സെക്രട്ടറി), ബിജു തോമസ് (നാഷണൽ ട്രഷറാർ), റോബിൻ രാജു (യൂത്ത് കോ-ഓർഡിനേറ്റർ), ആൻസി സന്തോഷ് (ലേഡീസ് കോ-ഓർഡിറ്റേർ) എന്നിവരാണ് മുഖ്യ സംഘാടകർ.

ബ്രദർ.റ്റിജു തോമസ്, പാസ്റ്റർ സണ്ണി താഴംപള്ളം, സജിമോൻ ജോർജ്, ജോർജ് നൈനാൻ, ജോഷിൻ ഡാനിയേൽ, ജോബിൻ ജോൺസൻ, തോമസ് വർഗീസ്, ജോസഫ് കുര്യൻ, ടോം കുര്യൻ, പാസ്റ്റർ പി. വി മാമ്മൻ, പി.കെ തോമസ്, ബിജു നൈനാൻ, എന്നിവരുടെ നേതൃത്വത്തിൽ നാഷണൽ – ലോക്കൽ കമ്മിറ്റികൾ വ്യത്യസ്തമായ പ്രോഗ്രാമുകൾ, മികച്ച നിലയിലുള്ള താമസ സൗകര്യങ്ങൾ തുടങ്ങിയവ ക്രമീകരിക്കും.