"കരുതൽ":  തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ബോധവൽക്കരണ യാത്രയ്ക്ക് തുടക്കമായി

 "കരുതൽ":  തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ബോധവൽക്കരണ യാത്രയ്ക്ക് തുടക്കമായി

തിരുവനന്തപുരം: തിമഥി ഇൻറ്റിസ്റ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ തിന്മകൾക്കെതിരെ സ്കൂളുകളിൽ നടത്തുന്ന ബോധവൽക്കരണ പ്രോഗ്രാം "കരുതൽ"  തിരുവനന്തപുരത്തു നിന്ന് ജൂൺ 8 ഇന്ന് ആരംഭിച്ചു. തൈക്കാട് ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ സെക്ഷനുകളിലായി പ്രോഗ്രാമുകൾ നടന്നു.

ബാലപീഡനം, ലഹരി വസ്തുക്കളുടെ ഉപയോഗം, മൊബൈൽ അഡിക്ഷൻ ട്രാഫിക് കുറ്റകൃത്യങ്ങൾ, ജങ്ക് ഫുഡ്,ഇവയ്ക്കെതിരെ ഉള്ള ബോധവൽക്കരണ പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗാനങ്ങൾ പപ്പറ്റ് ഷോ മാജിക് ഷോ വീഡിയോ പ്രദർശനങ്ങൾ ഗെയിമുകൾ ആക്ടിവിറ്റികൾ എന്നിവയുടെയും  മൾട്ടിമീഡിയ പ്രസന്റേഷന്റെയും  സഹായത്തോടെ ഒന്നരമണിക്കൂർ കൊണ്ട് അവതരിപ്പിക്കപ്പെടുന്ന ബാല സൗഹൃദ പരിപാടിയാണ് കരുതൽ. ഒരാഴ്ച ഒരു ജില്ലയിൽ എന്ന നിലയിൽ കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ച്   ഒക്ടോബറിൽ യാത്ര കാസർഗോഡ് സമാപിക്കും. 

വിവധ സെഷനുകളിൽ തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിസോഴ്സ് പേഴ്സൺസ് ക്ലാസുകൾ നയിക്കുന്നതായിരിക്കും. സ്കൂളുകളിൽ പ്രോഗ്രാമുകൾ നടത്തുവാൻ ആഗ്രഹിക്കുന്നവർ കോർഡിനേറ്റഴ്സുമായി ബന്ധപ്പെടുക: +919447809842; +91 94001 83181

Advertisement