മേപ്രാൽ വെസ്റ്റ് ഐപിസി സഭ ആരാധനാലയം ഉദ്ഘാടനം ചെയ്തു
മേപ്രാൽ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ തിരുവല്ല സെൻ്ററിലെ മേപ്രാൽ വെസ്റ്റ് ഇമ്മാനുവേൽ ചർച്ച് ആരാധനാലയത്തിൻ്റെ സമർപ്പണം ഐപിസി സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ ഡോ.കെ.സി.ജോൺ നിർവഹിച്ചു.
സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.
പാസ്റ്റർമാരായ രാജു പൂവക്കാല, പി.വി.ഐസക്ക്, ഏബ്രഹാം ജോർജ് കുറ്റപ്പുഴ, ബെൻസൺ വി.യോഹന്നാൻ, ബിജോയ് ചാക്കോ ചിറമേൽ, ജില്ലാ പഞ്ചായത്ത് മുൻ അംഗം സാം ഈപ്പൻ, പഞ്ചായത്ത് മുൻ പ്രസിഡൻ്റ് മിനിമോൾ ജോസ്, പഞ്ചായത്ത് അംഗം ജയ ഏബ്രഹാം, ടി.ഡി.മോഹൻദാസ്, മോനായി, സൈമൺ ജോൺ, സുധി ഏബ്രഹാം, അജു അലക്സ്, ജോജി ഐപ്പ് മാത്യൂസ്, റോയി ആൻ്റണി, ബിബിൻ കല്ലുങ്കൽ, നെബു കോട്ടക്കൽ, എ.ജി.രാജു, ഗ്ലാഡ്സൺ ജേക്കബ്, പാസ്റ്റർമാരായ സാം പി.ജോസഫ്, ബാബു തലവടി, ജിബിൻ പൂവക്കാല, സഭാ ശുശ്രൂഷകൻ പാസ്റ്റർ മാത്യു ജോർജ് നിരണം, സെക്രട്ടറി മോൻസി മേപ്രാൽ എന്നിവർ പ്രസംഗിച്ചു. ഹീലിങ്ങ് മെലഡീസ് ഗാനശുശ്രൂഷ നടത്തി.