പ്രൊഫ.ജെസ്സ്ലി രാജന് ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ നാല് പേറ്റൻ്റുകൾ

പ്രൊഫ.ജെസ്സ്ലി രാജന് ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ നാല് പേറ്റൻ്റുകൾ

ചെങ്ങന്നൂർ: മുംബൈയ് ഐറോളീ  ദത്താമേഗേ കോളേജ് ഓഫ്‌ എഞ്ചിനീയറിംഗ് (DMCE) സിവിൽ എഞ്ചിനീയറിംഗ് പ്രൊഫസർ മിസ്സ്‌ ജെസ്സ്‌ലി രാജൻ "കോൺക്രീറ്റ് മിക്സ്ചർ", "സ്മാർട്ട്‌ ഫ്ലോ", "സൈക്ലോമാർക്ക്‌ മീറ്റർ", "സെൽഫ് ഡ്രെയിനിങ് പവർ ബ്ലോക്ക്‌" എന്നി നാല് വിഭാഗങ്ങളിൽ ഗവണ്മെന്റ് ഓഫ്‌ ഇന്ത്യയുടെ പേറ്റന്റിന് അർഹയായി. 

പൂനെ യൂണിവേഴ്സിറ്റിയിൽ നിന്നും BTech (Civil) ഫസ്റ്റ് റാങ്കും, വെല്ലുർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജിയിൽ (VIT Chennai) നിന്നും MTech (Structure) ഒന്നാം റാങ്കും അമേരിക്ക നോർത്ത് ഡക്കൊട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റി (NDSU) യിൽ ഗവേഷണവും മുംബൈ യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി യും ചെയ്യുന്ന പ്രൊഫ. മിസ്സ്‌ ജെസ്സ്‌ലി രാജൻ പെണ്ണുക്കര ചർച്ച് ഓഫ് ഗോഡ്‌ ഇൻ ഇന്ത്യ സഭാംഗമാണ്. 

 ക്രൈസ്തവ സാഹിത്യകാരനും മിലിട്ടറി എഞ്ചിനീയർ സർവീസിൽ നിന്നും ടെക്നിക്കൽ ഓഫീസറായി വിരമിച്ച  രാജൻ വർഗീസ്, പെണ്ണൂക്കരയുടെയും,  എം ടി എൻ എൽ മുംബൈ റിട്ട. ചീഫ് ടെലി.സൂപ്പർവൈസർ ജോളി രാജന്റെയും സീമന്ത പുത്രിയാണ് ജെസ്സ്ലി രാജൻ. 

വാർത്ത: സജി പീച്ചി