മലയാളം ഗോസ്‌പൽ ചർച്ച്: ഫാമിലി കോൺഫറൻസ് യുകെയിൽ ജൂൺ 7 ന്

മലയാളം ഗോസ്‌പൽ ചർച്ച്: ഫാമിലി കോൺഫറൻസ് യുകെയിൽ ജൂൺ 7 ന്

ലണ്ടൻ: മലയാളം ഗോസ്‌പൽ ചർച്ച് ഒരുക്കുന്ന ഫാമിലി കോൺഫറൻസ് ജൂൺ 7 ശനി രാവിലെ 10. 30 ന് ഹോർസ് മൂർ ഗ്രീൻ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. അനുഗൃഹീത കുടുംബ സംവിധാനം, അന്യോന്യം എങ്ങനെ സ്നേഹം വർധിപ്പിക്കാം?, കുടുംബം തകരുവാനുള്ള കാരണങ്ങൾ, വൈരുദ്ധ്യങ്ങളെ അനുഗ്രഹമായി മാറ്റാനുള്ള നുറുങ്ങുകൾ തുടങ്ങിയ കുടുംബതലങ്ങളിലെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന കുടുംബ സംഗമം.

പാസ്റ്റർ കെ.എസ്. സാമുവേലും ജെസ്സി സാമുവേലും നേതൃത്വം നൽകുന്നു. യുകെയിലെ SLOUGH യിൽ ഉള്ള മലയാളം ഗോസ്‌പൽ ചർച്ച് ആണ് സമ്മേളനം ഒരുക്കുന്നത്.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പാസ്റ്റർ സജി സാമുവേലിനെ വിളിക്കുക: 07578143347