ഐക്യ ക്രിസ്തീയ കൺവൻഷൻ ഇന്ന് ഏപ്രിൽ 25 മുതൽ  കോഴിക്കോട്

ഐക്യ ക്രിസ്തീയ കൺവൻഷൻ ഇന്ന് ഏപ്രിൽ 25 മുതൽ  കോഴിക്കോട്

വാർത്ത: സുജാസ് റോയ് ചീരൻ

കോഴിക്കോട് : ഫ്രണ്ട്സ് മിഷ്നറി പ്രയർ ബാൻഡ് കേരള റീജിയന്റെ ഐക്യ ക്രിസ്തീയ കൺവൻഷൻ ഏപ്രിൽ 25,26,27 വെള്ളി ശനി ഞായർ ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ 8.30 വരെ കോഴിക്കോട് സി എസ് ഐ കത്തീഡ്രൽ ചർച്ചിൽ നടക്കും. എഫ് എം പി ബി ജനറൽ സെക്രട്ടറി റവ. വിജയ് പി ഐസക് കൺവൻഷൻ ഉത്ഘാടനം ചെയ്യും. റവ. ഡോ. ജേക്കബ് തോമസ്, റവ. എബ്രഹാം തോമസ്, ഡോ. വിനീത് ഗ്ലാഡ്സൺ തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തും. റവ. ജിത്തേന്തർ ഡിഹാൽ പഞ്ചാബ് മിഷൻ വയൽ അനുഭവങ്ങൾ വിവരിക്കും. മിഷൻ സന്ദേശങ്ങൾ, മിഷ്ണറിമാരുടെ സാക്ഷ്യങ്ങൾ, മിഷൻ ഫീൽഡിലെ സാംസ്‌കാരിക പരിപാടികൾ എന്നിവ കൺവൻഷന്റെ പ്രത്യേകതകൾ ആണ്. കൺവൻഷൻ ഗായക സംഘം ഗാനങ്ങൾ ആലപിക്കും.
വിവരങ്ങൾക്ക്: ഗോൾഡൻ ജെ ഇമ്പരാജ് - 9013042185

Advertisement