യു.പി.ഡബ്ല്യു.എഫ് വാർഷിക മീറ്റിങ്ങും സമ്മാനദാനവും

യു.പി.ഡബ്ല്യു.എഫ് വാർഷിക മീറ്റിങ്ങും സമ്മാനദാനവും

എടത്വാ: യുണൈറ്റഡ് പെന്തെക്കോസ്തൽ വുമൺസ് ഫെലോഷിപ്പിന്റെ വാർഷിക മീറ്റിങ്ങും ബൈബിൾ ക്വിസ് വിജയികൾക്കുള്ള സമ്മാനദാനവും ഡിസംബർ 1 ഞായറാഴ്ച ഐപിസി പെനിയേൽ ആനപ്രമ്പാൽ സഭയിൽ നടന്നു.

പാസ്റ്റർ രാജു ജോൺ ഉദ്ഘാടനം ചെയ്തു. രാജി ജിസ്മോൻ അധ്യക്ഷത വഹിച്ചു. ജയ റോബി സ്വാഗതം പറഞ്ഞു. തുടർന്ന് സെക്രട്ടറി ജെസ്സി ബോസ് വാർഷിക റിപ്പോർട്ടും മേരിക്കുട്ടി അനിയൻ യു.പി.ഡബ്ല്യു.എഫിന്റെ പ്രവർത്തനത്തെ കുറിച്ചുള്ള ലഘു വിവരണവും നൽകി. പാസ്റ്റർ മധു വി. എം പ്രസംഗിച്ചു. സഹോദരിമാർ വിവിധ പ്രോഗ്രാമുകൾ ചെയ്തു. 

2025ലെ കലണ്ടർ പാസ്റ്റർ ഷിബു ചാക്കോ പാസ്റ്റർ ജോയ്മോന് നൽകി പ്രകാശനം  ചെയ്തു. ഇവാ. ജിൻസൺ ഫിലിപ്പോസ് വാർഷിക സപ്ലിമെന്റ് "എയ്ഞ്ചലോസ്" നെക്കുറിച്ച് ചെറു വിവരണം നൽകി. പാസ്റ്റർ ജസ്റ്റിൻ  സിസ്റ്റർ മോളിക്കുട്ടി ഉമ്മനു കോപ്പി നൽകി പ്രകാശനം ചെയ്തു.

പാസ്റ്റർ ജസ്റ്റിൻ, ഇവാ. ജോസ് എം. ജെ, പാസ്റ്റർ ഷിബു ചാക്കോ, പാസ്റ്റർ ജോയ്മോൻ എന്നിവർ ആശംസകൾ അറിയിച്ചു. വീയപുരം ബെഥേൽ പി. വൈ. പി. എ വോയിസ് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഫേബാ ജസ്റ്റിൻ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. 2023 ബൈബിൾ ക്വിസ് വിജയികൾക്കുളള സമ്മാനങ്ങൾ കല്ലുമല ചർച്ച് ഓഫ് ഗോഡ് എടത്വാ,
ഐ.പി.സി ഫിലദൽഫിയ വെള്ളക്കിണർ, ഐ.പി.സി ഗ്രേസ് സെന്റർ നിരണം എന്നീ സഭകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

Advertisement