പെന്തെക്കോസ്തു സമൂഹവും ദുരിതാശ്വാസ രംഗത്തുള്ളത് മാതൃകാപരം: മന്ത്രി ഒ.ആർ. കേളു

പെന്തെക്കോസ്തു സമൂഹവും ദുരിതാശ്വാസ രംഗത്തുള്ളത് മാതൃകാപരം: മന്ത്രി ഒ.ആർ. കേളു
ഗുഡ്‌ന്യൂസ് നടപ്പാക്കുന്ന പദ്ധതികൾ രേഖാമൂലം മന്ത്രി ഓ.ആർ. കേളുവിന്‌ സജി മത്തായി കാതേട്ട്, സന്ദീപ് വിളമ്പുകണ്ടം എന്നിവർ ചേർന്ന് കൈമാറുന്നു. കെ.ജെ. ജോബ് സമീപം

വയനാട് : പെന്തെക്കോസ്തു സമൂഹവും യുവജന പ്രസ്ഥാനങ്ങളും ഗുഡ്ന്യൂസ് മാധ്യമങ്ങളും മറ്റു പ്രസ്ഥാനങ്ങളോടൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് മാതൃകാപരവും ശ്രദ്ധേയവുമാണെന്ന് മന്ത്രി ഒ.ആർ കേളു പറഞ്ഞു.

ഓഗസ്റ്റ് 2 ന് ഗുഡ്ന്യൂസിനോടൊപ്പം പിവൈപിഎ പ്രവർത്തകരും നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയുകയും ഭാവിയിൽ ചെയ്യുന്ന പദ്ധതികൾ ചോദിച്ചറിയുകയും ചെയ്ത ശേഷം അഭിപ്രായം പറയുകയായിരുന്നു അദ്ദേഹം. 

ദുരന്തമേഖലയിൽ സംഘത്തിനു എത്തിച്ചേരാനുള്ള ക്രമീകണങ്ങളും അനുമതിയും മന്ത്രി ഒ. ആർ കേളു ആണ് ഒരുക്കിയത്.

ഗവൺമെൻ്റ് അനുവദിക്കുന്നിടങ്ങളിൽ ഭവന നിർമ്മാണം, വിദ്യാർത്ഥികളുടെ തുടർപഠനത്തിനു ആവശ്യമായ സൗകര്യങ്ങൾ ഒരുക്കൽ, തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർക്ക് ചെറുകിട തൊഴിൽ പദ്ധതികൾ, എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അവശ്യസാധനങ്ങളും ഭക്ഷ്യവസ്തുക്കളും നൽകൽ എന്നിവയാണ് ഗുഡ്ന്യൂസ് ചെയ്യാൻ പദ്ധതികൾ തയ്യാറാക്കുന്നത്. ഇതിൻ്റെ പ്രോജക്ട് രേഖ മന്ത്രി ഒ. ആർ കേളുവിനു നല്കി.

ഇതിനു പുറമേ ഗുഡ്ന്യൂസിനോടൊപ്പം പിവൈപിഎ സംസ്ഥാനഘടകവും ഭവനം നിർമ്മിച്ചു നല്കുമെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.(വിശദവിവരങ്ങൾ പിന്നാലെ). 

പെന്തെക്കോസ്തു സഭാവിഭാഗം ഇത്തരം പ്രവർത്തനങ്ങളിൽ നിഷ്പക്ഷതയോടെ പ്രവർത്തിക്കുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisement