ഹെവൻലി ടാബർനാക്കിൾ മിനിസ്ടീസ് ഏകദിന കൺവൻഷൻ ഏപ്രിൽ 26 ന് ബാംഗ്ലൂരിൽ

ബെംഗളൂരു : ഹെവൻലി ടാബർനാക്കിൾ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26 ശനിയാഴ്ച മടിവാള മാരുതിനഗർ ഹോളിക്രോസ് ഓഡിറ്റോറിയത്തിൽ Ruach Ignis ഏകദിന കൺവൻഷൻ നടത്തപ്പെടും.
വൈകിട്ട് നാലു മുതൽ ഒൻപതുവരെ നടക്കുന്ന യോഗത്തിൽ പാസ്റ്റർ ജിബിൻ പൂവക്കാല പ്രസംഗിക്കും.
സിസ്റ്റർ പേർസിസ് ജോൺ സംഗീതാരാധനക്ക് നേതൃത്വം നൽകും.
ബാംഗ്ലൂരിലെ വിവിധ പെന്തെക്കൊസ്ത് സഭാ നേതാക്കന്മാരും വിശ്വാസികളും സംബന്ധിക്കും .
കോർഡിനേറ്റർ പാസ്റ്റർ സന്തോഷ് വർഗീസ് നേതൃത്വം നൽകും.