ദി ബൈബിൾവേർഡ്സ്.കോം; തിരുവചന ലഘുലേഖ പ്രകാശനം ചെയ്തു

ദി ബൈബിൾവേർഡ്സ്.കോം;  തിരുവചന ലഘുലേഖ പ്രകാശനം ചെയ്തു

തിരുവനന്തപുരം: തിരുവചന ലഘുലേഖ പാസ്പോർട്ട് രൂപത്തിൽ ദി ബൈബിൾവേർഡ്സ്.കോം രൂപകല്പന ചെയ്തു കേരള സ്റ്റേറ്റ് PYPA പ്രസിദ്ധീകരിക്കുന്ന തിരുവചന ലഘുലേഖ Heavenly Passport & Boarding Pass ഡിസംബർ 28, ശനിയാഴ്ച കേരള സ്റ്റേറ്റ് PYPA ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ പിവൈപിഎ സ്റ്റേറ്റ് സെക്രട്ടറി  ജസ്റ്റിൻ നെടുവേലിൽ നിന്നും സ്വീകരിച്ചു ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ പ്രകാശനം നിർവഹിച്ചു. പിവൈപിഎ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ ഷിബിൻ ശാമുവേൽ നേതൃത്വം നൽകി.

ദി റിജോയ്‌സ് മിനിസ്ട്രിസ്ന്റെ നേതൃത്വത്തിൽ ഐപിസി കേരള സ്റ്റേറ്റ് PYPA യുമായി ചേർന്ന് പ്രസിദ്ധീകരിക്കുന്ന പ്രഥമ സുവിശേഷ ട്രാക്റ്റ് വ്യത്യസ്ത ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നതായി സംഘാടകർ അറിയിച്ചു .

 30 വർഷത്തിലധികമായി ദി റിജോയ്‌സ് മിനിസ്ട്രിസിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന സുവിശേഷീകരണ ഉദ്യമത്തിന്റെ പുതിയ ഒരു ആശയമാണ് The Bible words.com ദൈവവചനം എല്ലാവരിലേക്കും എന്നതാണ് ആപ്തവാക്യം.

ദി ബൈബിൾവേർഡ്സ്.കോം വഴികാലാനുസൃതമായ സാങ്കേതികവിദ്യകളുടെ ആനുകൂല്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഗുണനിലവാരമുള്ള ചിത്ര രൂപത്തിൽ ദൈവവചനം വ്യത്യസ്ത ഭാഷകളിൽ ദിനംപ്രതി പങ്കുവെയ്ക്കുകയും ചെയ്യുന്നു.

സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രസ്ഥാനങ്ങൾക്കും /വ്യക്തികൾക്കും ഈ Heavenly Passport സുവിശേഷ ട്രാക്റ്റ്. ലഭ്യമാകുവാൻ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

പാസ്റ്റർ സാജൻ സക്കറിയ +91 9656-55-2222. The bible words.com കേരള സ്റ്റേറ്റ് കോഡിനേറ്റർ കേരള സ്റ്റേറ്റ് PYPA  (956718 3010 98476 22399 )