ദൈവീക അത്ഭുതങ്ങൾക്ക് മലബാർ വേദിയാകട്ടെ: പാസ്റ്റർ ഷിബു നെടുവേലിൽ; മലബാർ മിഷൻ ബോർഡ് ഉത്‌ഘാടനം


ad
ad
ad

നിലമ്പൂർ : മലബാറിൽ സഭകൾ വളരാൻ ദൈവീക അത്ഭുതങ്ങളും വിടുതലുകളും നടക്കണമെന്ന് ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് പാസ്റ്റർ ഷിബു നെടുവേലിൽ പറഞ്ഞു. പരിശുത്മാവിന്റെ പ്രവർത്തനം കൂടാതെ പ്രവർത്തന വിശാലത ഉണ്ടാകില്ലെന്നും, ഐക്യമത്യപ്പെട്ടു ഒരുമനസ്സോടെ സഭകളുടെ വളർച്ചയ്ക്കായി പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഐപിസി കേരള സ്റ്റേറ്റിന് കീഴിലുള്ള മലബാർ മിഷൻ ബോർഡ് 2026 -29 വർഷത്തെ പ്രവർത്തന ഉത്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ആദ്ദേഹം. 

ad
ad
ad

മലബാർ മിഷൻ ബോർഡ് ചെയർമാൻ പാസ്റ്റർ ജെയിംസ് വർഗീസ് അധ്യക്ഷത വഹിച്ചു. മലബാർ മിഷൻ ബോർഡ് സെക്രട്ടറി പാസ്റ്റർ എം.കെ. ജോയ് പദ്ധതികൾ വിശദീകരിച്ചു. ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ പ്രസംഗിച്ചു. മലബാർ മിഷൻ പ്രവർത്തന പദ്ധതികളടങ്ങിയ ബ്രോഷർ പാസ്റ്റർ ഷിബു നെടുവേലിൽ ഐപിസി ജാർഖണ്ഡ്  സ്റ്റേറ്റ് പ്രസിഡന്റ്  പാസ്റ്റർ സ്റ്റാൻലി ജോണിന് നൽകി പ്രകാശനം ചെയ്തു. വിധവ സഹായ വിതരണോത്ഘാടനം ഐപിസി മലബാർ മേഖല പ്രസിഡണ്ട് പാസ്റ്റർ ബാബു ഏബ്രഹാം നിർവഹിച്ചു. മലബാർ തിയളോജിക്കൽ ബോർഡ് പ്രവർത്തനങ്ങൾ പാസ്റ്റർ സിജു തിരുപ്പൂർ വിവരിച്ചു.

സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ കെ.സി. ഉമ്മൻ, ഗ്ലാഡ്‌സൺ ജേക്കബ്, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർ വി.എം ജോൺ, പാസ്റ്റർ ബിനു കൊന്നപ്പാറ, പാസ്റ്റർ സാജൻ സി. ജേക്കബ്, പാസ്റ്റർ വിനോദ് ഭാസ്‌ക്കർ എന്നിവർ ആശംസകൾ അറിയിച്ചു. ഐപിസി മലബാർ മേഖല സെക്രട്ടറി പാസ്റ്റർ ഫിജി ഫിലിപ്പ് സ്വാഗതവും ഐപിസി വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് നന്ദിയും പറഞ്ഞു. മലബാർ മിഷൻ ബോർഡ് വൈസ് ചെയർമാൻ പാസ്റ്റർ ചാക്കോ ദേവസ്യ സമാപന പ്രാർത്ഥന നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം, ട്രഷറർ എബ്രഹാം വടക്കേത്ത് എന്നിവർ നേതൃത്വം നൽകി.