അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ജനറൽ കൺവൻഷൻ പറന്തലിൽ ജനുവരി 29 തിങ്കൾ മുതൽ
അടൂർ-പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ജനുവരി 29 തിങ്കൾ മുതൽ ഫെബ്രുവരി 4 ഞായർ വരെ അടൂർ-പറന്തൽ അസംബ്ലിസ് ഓഫ് ഗോഡ് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
ജനുവരി 29 തിങ്കൾ വൈകിട്ട് ആറിനു നടക്കുന്ന പൊതു സമ്മേളനത്തിൽ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ.റ്റി ജെ സാമുവേൽ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ റവ.ടി ജെ ശാമുവേൽ, റവ.എബ്രഹാം തോമസ്, റവ.കെ ജെ മാത്യു , റവ.ജോർജ് പി ചാക്കോ, റവ. മനോജ് തോമസ് , റവ.മാനുവൽ ജോൺസൻ , റവ. തോമസ് എബ്രഹാം എന്നിവർ മുഖ്യപ്രഭാഷകരാണ്.
മേഖലാ ഡയറക്ടർമാരായ പാസ്റ്റേഴ്സ് ജെ.സജി, ബാബു വർഗീസ്, പി.കെ.യേശുദാസ് എന്നിവരും പാസ്റ്റേഴ്സ് രാജൻ എബ്രഹാം, എ.ബനാൻസോസ്, ഫിന്നി ജോർജ് എന്നിവരും രാത്രിയോഗങ്ങളിൽ അദ്ധ്യക്ഷൻമാരായിരിക്കും.
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് അസിസ്റ്റൻ്റ് സൂപ്രണ്ട്
ഡോ. ഐസക് വി മാത്യു, സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, ട്രഷറാർ പാസ്റ്റർ പി കെ ജോസ്, കമ്മിറ്റിയംഗം പാസ്റ്റർ പി ബേബി തുടങ്ങിയവർ ഉൾപ്പെടെയുള്ള ദൈവദാസൻമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
പകൽ യോഗങ്ങളിൽ ഡോ.കെ.നന്നു, പാസ്റ്റർമാരായ ടി.എ.വർഗീസ്, നിറ്റ്സൺ കെ.വർഗീസ്, ഡി.മാത്യൂസ്, അലക്സ് പി.ഉമ്മൻ, എബ്രഹാം ഉണ്ണൂണ്ണി,ഐസക് ജപലാൽ, എന്നിവർ ക്ലാസുകൾ നയിക്കും.
പാസ്റ്റർമാരായ ജോബിൻ എലീശ, സുനിൽ സോളമൻ എന്നിവർ നേതൃത്വം നൽകുന്ന അസംബ്ലിസ് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രൂഷ നയിക്കും.
പകൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രത്യേക യോഗങ്ങളും വൈകിട്ട് 6 മുതൽ 9 വരെ പൊതു യോഗങ്ങളും നടക്കും.
ചൊവ്വ,ബുധൻ, വ്യാഴം ദിവസങ്ങളിൽ പകൽ ശുശ്രുഷകൻമാർക്കുള്ള സെമിനാറുകളാണ്. ഉപദേശപരമായ വിഷയങ്ങളിലും പൊതുവായ വിഷയങ്ങളിലും ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബുധൻ രാവിലെ 11 മുതൽ 1 വരെ ബഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനം നടക്കും. വെള്ളി രാവിലെ 9 മുതൽ 11 വരെ വിവിധ ഡിപ്പാർട്ട്മെൻ്റുകളുടെ പ്രവർത്തനങ്ങൾ അവതരിപ്പിക്കും.
11 മുതൽ 1 വരെ മിഷൻ സമ്മേളനം (നോർത്തിന്ത്യാ മിനിസ്ട്രി) നടക്കും.
വെള്ളി ഉച്ചയ്ക്ക് 2 മുതൽ 5 വരെ പ്രാദേശിക സഭകളുടെ കമ്മിറ്റിക്കാർക്കും ശുശ്രുഷകർക്കുമുള്ള പ്രത്യേകയോഗമാണ്.
ശനിയാഴ്ച രാവിലെ 9 ന് സൺഡേ സ്കൂൾ വാർഷിക സമ്മേളനവും ഉച്ചയ്ക്ക് 2 ന് ക്രൈസ്റ്റ് അംബാസിഡേഴ്സ് (യുവജന വിഭാഗം) വാർഷിക സമ്മേളനവും നടക്കും. ഫെബ്രുവരി 4 ഞായർ രാവിലെ 9 മണിക്ക് പൊതുസഭായോഗം ആരംഭിക്കും. തിരുവത്താഴ ശുശ്രൂഷയോടെ കൺവൻഷൻ സമാപിക്കും.
പാസ്റ്റർ ടി.ജെ.സാമുവേൽ ചെയർമാനും പാസ്റ്റർ തോമസ് ഫിലിപ്പ് ജനറൽ കൺവീനറും ആയി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നു. മുൻവർഷങ്ങളെക്കാൾ വിപുലമായ ക്രമീകരണങ്ങളാണ് ഈ വർഷം നടത്തിയിരിക്കുന്നത്.
തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള 8 റവന്യൂ ജില്ലകൾ ഉൾപ്പെടുന്നതാണ് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ. ഈ ജില്ലകളിൽ നിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികൾ ജനറൽ കൺവൻഷനിൽ സംബന്ധിക്കുവാൻ എത്തിച്ചേരും. ആയിരത്തിലധികം സഭകളാണ് മലയാളം ഡിസ്ട്രിക്ടിലുള്ളത്. മലയാളം ഡിസ്ട്രിക്ടിനെ മൂന്നു മേഖലകളായും അമ്പത്തിമൂന്ന് സെക്ഷനുകളായും തിരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡിലെ 8 ഡിസ്ട്രിക്റ്റ് കൗൺസിലുകളിൽ ഒന്നാണ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ.