ക്രൈസ്തവരുടെ സേവനങ്ങളെ അഭിനന്ദിച്ചു അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു
ഇറ്റാനഗർ: അരുണാചൽ പ്രദേശില്‍ ക്രൈസ്തവ സഭ നല്‍കിവരുന്ന സേവനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ച് മുഖ്യമന്ത്രി പേമ ഖണ്ഡു. സംസ്ഥാനത്ത് സമാധാനം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സഭാനേതൃത്വം നടത്തുന്ന അശ്രാന്ത പരിശ്രമം പ്രശംസനീയമാണെന്നു മുഖ്യമന്ത്രി പ്രസ്താവിച്ചു. അഴിമതി, മയക്കുമരുന്ന് ഉപയോഗം, ധനസംസ്കാരം തുടങ്ങിയ വിവിധ വിഷയങ്ങളിൽ സമൂഹത്തിലേക്ക് വ്യക്തമായ അവബോധം വളർത്തുന്നതിനുള്ള ക്രൈസ്തവ സമൂഹത്തിൻ്റെ സമർപ്പണത്തെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, സംഘത്തില്‍ ഉണ്ടായിരിന്ന രണ്ടുപേരും മലയാളികളാണ്. ഇറ്റാനഗർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി കോതമംഗലം രൂപതാംഗമായ ബിഷപ്പ് ബെന്നി വർഗീസ് ഇടത്തട്ടേലും മിയാവോ രൂപതയുടെ പ്രഥമ ബിഷപ്പ് ജോർജ് പള്ളിപ്പറമ്പില്‍ എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.