പാസ്റ്റർ എം.ടി. സൈമൺ ഏ.ജി. മലയാളം ഡിസ്ട്രിക്റ്റ് ഉത്തരമേഖല ഡയറക്ടർ
കൊച്ചി: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ 2024- 2026 കാലയളവിലേക്കുള്ള ഉത്തരമേഖല ഡയറക്ടറായി പാസ്റ്റർ എം.ടി. സൈമൺ തെരഞ്ഞെടുക്കപ്പെട്ടു.
തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകൾ ചേർന്നുള്ളതാണ് ഉത്തരമേഖല. ജൂൺ 17ന് പെരുമ്പാവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ ഏ.ജി എംഡിസി സൂപ്രണ്ട് റവ. ടി.ജെ. സാമൂവേൽ, സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, കമ്മിറ്റി അംഗം പാസ്റ്റർ ബാബു വർഗീസ് , ഡിസ്ട്രിക്റ്റ് എക്സീക്യൂട്ടിവ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
കണ്ണൂർ സ്വദേശിയായ പാസ്റ്റർ സൈമൺ ദൈവവിളി അനുസരിച്ച്
പെനിയേൽ ബൈബിൾ സെമിനാരിയിലെ വേദ പംനത്തിന് ശേഷം കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളായി കൊച്ചി പട്ടണത്തിലും തീരദേശ മേഖലയിലും ഏ.ജി സഭാ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു. 35 വർഷത്തിലധികമായ് എറണാകുളത്ത് സ്ഥിരതാമസമാക്കിയ പാസ്റ്റർ സൈമൺ യുവജനങ്ങൾക്കിടയിലും മുതിർന്നവർക്കിടയിലും സഭാ വ്യത്യാസമെന്യ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന സുവിശേഷകനാണ്.
എറണാകുളം വെസ്റ്റ് സെക്ഷൻ പ്രസ്ബിറ്റർ, കൊച്ചി പെരുമ്പടപ്പ് ഏ ജി സഭാ ശുശ്രൂഷകൻ എന്നീ ചുമതലകൾ വഹിക്കുന്ന അദ്ദേഹം ഗുഡ്ന്യൂസ് വാരികയുടെ എറണാകുളം ചാപ്റ്റർ ജോയിൻ്റ് സെക്രട്ടറിയും ആണ്. ഏ.ജി സഭയുടെ സൺഡേ സ്ക്കൂൾ, ഇവാഞ്ചലിസം, നോർത്ത് ഇന്ത്യൻ മിനിസ്ട്രീ എന്നിവയിൽ പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്.
ഭാര്യ. റിബേക്ക സൈമൺ.
മക്കൾ : ഫ്രെഡി, സെയ,
ഫാനുവേൽ, ഡെറിൾ. മരുമകൾ: അനു ഫ്രെഡി.
വാർത്ത: ചാക്കോ കെ തോമസ്
Advertisemen