ഐപിസി ബാംഗ്ലൂർ സൗത്ത് സെൻ്റർ വാർഷിക കൺവൻഷൻ മാർച്ച് 29 മുതൽ

ഐപിസി ബാംഗ്ലൂർ സൗത്ത് സെൻ്റർ വാർഷിക കൺവൻഷൻ മാർച്ച് 29  മുതൽ

ബെംഗളൂരു : ഐപിസി ബാംഗ്ലൂർ സൗത്ത് സെൻ്റർ വാർഷിക കൺവൻഷൻ മാർച്ച് 29 മുതൽ 31 വരെ കോറമംഗല സെൻ്റ് ഫ്രാൻസിസ് പ്രീ പ്രൈമറി ഐ.സി.എസ്.ഇ ബ്ലോക്ക് ആഡിറ്റോറിയത്തിൽ നടക്കും. ഐ.പി.സി കർണാടകയുടെയും സൗത്ത് സെൻ്ററിൻ്റെയും പ്രസിഡൻ്റ് പാസ്റ്റർ കെ.എസ് ജോസഫ് ഉദ്ഘാടനം ചെയ്യും.

ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ അനിൽ കൊടിത്തോട്ടം , കെ.എസ്.ജോസഫ് എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.

 പിവൈപിഎ ബാംഗ്ലൂർ സൗത്ത് സെൻ്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 

വെള്ളിയാഴ്ച രാവിലെ 10 മുതൽ മാസയോഗം

ഉച്ചക്ക് 2 മുതൽ സോദരി സമാജം വാർഷികം

ശനിയാഴ്ച്ച രാവിലെ 10 മുതൽ സെമിനാർ

ഉച്ചക്ക് 2 മുതൽ സൺഡേസ്കൂൾ ,പിവൈ പിഎ വാർഷികവും നടുക്കും.

ഞായറാഴ്ച രാത്രി യോഗത്തോടെ കൺവെൻഷൻ സമാപിക്കും.

പാസ്റ്റർ ജോർജ് തോമസ് ( ജനറൽ കൺവീനർ ), പാസ്റ്റർ ജിജോയ് മാത്യൂ ( പബ്ലിസിറ്റി കൺവീനർ),

പാസ്റ്റർ ഗ്രെയ്സൺ ഡി തോമസ് (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ കൺവെൻഷന് നേതൃത്വം നൽകും.