ക്രിസ്ത്യൻ യുവാവിന് വധശിക്ഷ; കറാച്ചിയിൽ വൻ പ്രതിഷേധം

ക്രിസ്ത്യൻ യുവാവിന് വധശിക്ഷ; കറാച്ചിയിൽ വൻ പ്രതിഷേധം


കറാച്ചി: പഞ്ചാബിലെ തീവ്രവാദ വിരുദ്ധ കോടതി ക്രിസ്ത്യൻ യുവാവിന് വധശിക്ഷ വിധിച്ചതിനെതിരെ കറാച്ചി പ്രസ് ക്ലബ്ബിന് മുന്നിൽ നൂറുകണക്കിന് ക്രൈസ്തവരും സിവിൽ സൊസൈറ്റി അംഗങ്ങളും പ്രതിഷേധ പ്രകടനം നടത്തി. 
ജരൻവാലയെ കലാപത്തിലേക്ക് നയിച്ച സോഷ്യൽ മീഡിയ പോസ്റ്റ് പ്രചരിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്നാണ്  ജഡ്ജി സിയാവുള്ള ഖാൻ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ വിധിച്ചത്. 

മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്ത ബാനറുകളും പ്ലക്കാർഡുകളുമായി സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി പ്രകടനക്കാർ പ്രസ് ക്ലബ്ബിന് മുന്നിൽ തടിച്ചുകൂടി, നിയമങ്ങളുടെ ദുരുപയോഗത്തെ അപലപിച്ചു. പാസ്റ്റർ ഗസാല ഷഫീഖ് പറഞ്ഞു 'ദിവസം ചെല്ലുന്തോറും പാകിസ്ഥാൻ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലാത്ത രാജ്യമായി മാറുകയാണ്'