കർണാടക വൈപിഇ സുവിശേഷയോഗം മാർച്ച് 2 നാളെ മുതൽ 

കർണാടക വൈപിഇ സുവിശേഷയോഗം മാർച്ച് 2 നാളെ മുതൽ 

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് യുവജന വിഭാഗമായ വൈപിഇ ( യംങ് പീപ്പിൾസ് എൻഡവർ ) ആഭിമുഖ്യത്തിൽ മാർച്ച് 2 - 3 തീയതികളിൽ കൊത്തന്നൂർ കെ.ആർ.സി ചർച്ച് ഓഫ് ഗോഡ് ഹാളിൽ സുവിശേഷയോഗം നടക്കും.

ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ ജോ തോമസ് (ബെംഗളൂരു), സാജൻ ജോയ് ( ബെംഗളൂരു) എന്നിവർ ദൈവവചനം പ്രസംഗിക്കും. 

ബ്രദർ സാംസൺ ചെങ്ങന്നൂർ ഗാനശുശ്രൂഷ നിർവഹിക്കും. 

വൈപിഇ പ്രസിഡൻ്റ് പാസ്റ്റർ വിൽസൺ കെ.ചാക്കോ, സെക്രട്ടറി ബ്രദർ ജെസ്വിൻ ഷാജി, ട്രഷറർ ബ്രദർ കെ .എസ് .സൂരജ് ,  വൈ.പി.ഇ ബോർഡ് അംഗങ്ങളായ ജോസ് വി.ജോസഫ്, പാസ്റ്റർ ജോബിൻ വിൽസൺ, പാസ്റ്റർ ജോബി സാമുവേൽ, സാം തോമസ് എന്നിവർ നേതൃത്വം നൽകും.