എഫ്പിസിസി ക്ക് പുതിയ ഭാരവാഹികൾ

എഫ്പിസിസി ക്ക് പുതിയ ഭാരവാഹികൾ

വാർത്ത : കുര്യൻ ഫിലിപ്പ് 

ചിക്കാഗോ: ഇവിടെയുള്ള വിവിധ പെന്തക്കോസ്ത് സഭകളുടെ സംയുക്ത പ്രവർത്തന വേദിയായ ഫെല്ലോഷിപ് ഓഫ് പെന്തക്കോസ്റ്റൽ ചർച്ചസ് ഇൻ ചിക്കാഗോയുടെ 2024 ലെ കൺവീനർ ആയി റെവ ഡോ വില്ലി എബ്രഹാമും ജോയിന്റ് കൺവീനർ ആയി പാസ്റ്റർ തോമസ് യോഹന്നാനും തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ 16ന് ഐ സി എ ജി യിൽ നടന്ന പാസ്റ്റർമാരുടെയും സഭ പ്രതിനിധികളുടെയും യോഗത്തിലാണ് ഇവരെ തിരഞ്ഞെടുത്തത്.

ബ്രദർ ബിനോയ്‌ ചാക്കോയെ മലയാളം മ്യൂസിക് കോർഡിനേറ്ററയും തിരഞ്ഞെടുത്തു.

16 സഭകളുടെ കൂട്ടായ്മയാണ് എഫ് പി സി സി. എല്ലാ മാസത്തിന്റെയും മൂന്നാം ശനിയാഴ്ച വൈകിട്ടു മാസയോഗവും ആദ്യ ചൊവ്വാഴ്ച പാസ്റ്റർമാരുടെയും കുടുംബത്തിന്റെയും ഫെല്ലോഷിപ്പും വർഷത്തിൽ ഒരിക്കൽ സംയുക്ത ആരാധനയും എഫ് പി സി സി യുടെ ചുമതലയിൽ നടക്കുന്നു. യുവജനവിഭാഗമായി ചിക്കാഗോ ക്രിസ്ത്യൻ ഫെല്ലോഷിപ് പ്രവർത്തിക്കുന്നു.

ഗുഡ് ഷേപ്പേർഡ് ഫെലോഷിപ്പ് ചർച്ചിന്റെ സീനിയർ പാസ്റ്റർ ആണ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട ഡോ വില്ലി എബ്രഹാം. ബോർഡ്‌ സർട്ടിഫൈഡ് ചാപ്ലൈൻ ആയ ഇദ്ദേഹം ലൂതറൻ ജനറൽ ഹോസ്പിറ്റലിൽ ചാപ്ലെയിൻ ആയി സേവനം ചെയ്യുന്നു സിസ്റ്റർ മോളി എബ്രഹാം ആണ് ഭാര്യ. സി സി എഫ് പ്രസിഡണ്ട്‌ പാസ്റ്റർ വിൽ‌സൺ എബ്രഹാം, വിൽസി സെബാസ്റ്റ്യൻ എന്നിവരാണ് മക്കൾ.

ജോയിന്റ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ തോമസ് യോഹന്നാൻ ബഥനി പെന്തക്കോസ്ത് ചർച്ചിലെ സീനിയർ പാസ്റ്റർ ആണ്.സിസ്റ്റർ കുഞ്ഞമ്മ തോമസ് ആണ് ഭാര്യ. ടോണി, ലിൻസി എന്നിവരാണ് മക്കൾ.