തോട്ടയ്ക്കാട് മാളിയേക്കൽ കുര്യാക്കോസ് എബ്രഹാം (പാപ്പച്ചായൻ - 92) നിര്യാതനായി
മീനടം: തോട്ടയ്ക്കാട് ഐപിസി ബഥേൽ സഭാംഗം മാളിയേക്കൽ കുര്യാക്കോസ് എബ്രഹാം (പാപ്പച്ചായൻ - 92) നിര്യാതനായി. പ്രമുഖ സുവിശേഷകൻ ആയിരുന്നു.
നല്ലൊരു ബിസിനസുകാരനായിരുന്നെങ്കിലും അതെല്ലാം സുവിശേഷപ്രവർത്തനങ്ങൾക്ക് തടസമെന്ന് കരുതി ബിസിനസ് രംഗത്ത് നിന്നും വിടവാങ്ങി. തുടർന്ന് സുവിശേഷ വ്യാപനത്തിനും സഭാവളർച്ചയ്ക്കും ഏറെ പ്രയത്നിച്ചു. വിവിധ സ്ഥലങ്ങളിൽ സുവിശേഷവുമായെത്തി.
സംസ്കാരം ഏപ്രിൽ 7 ന് തോട്ടയ്ക്കാട് പാറയ്ക്കാമല ഐപിസി സെമിത്തേരിയിൽ.
ഭാര്യ: വാലിപ്പറമ്പിൽ ലീലാമ്മ. മക്കൾ: റോയ്സ്, ജോയ്സ്. മരുമക്കൾ : പ്രീമ, ഷീജ.

