ഐപിസി ഫാമിലി കോൺഫറൻസ് പ്രമോഷണൽ മീറ്റിങ്ങ് ഡാളസിൽ

ഐപിസി ഫാമിലി കോൺഫറൻസ് പ്രമോഷണൽ മീറ്റിങ്ങ് ഡാളസിൽ

വാർത്ത: രാജൻ ആര്യപ്പള്ളിൽ, നാഷണൽ മീഡിയാ കോർഡിനേറ്റർ

ഡാളസ്: പത്തൊൻപതാമത് ഐപിസി ഫാമിലി കോൺഫറൻസിന്റെ പ്രമോഷണൽ മീറ്റിംഗ് ഡാളസിൽ IPC Tabernacle | 9121 Ferguson Rd, Dallas, TX 75228 ഒക്ടോബർ 1 ഞായർ വൈകിട്ട് 6 ന് നടക്കും.

ഐപിസി ഫാമിലി കോൺഫറൻസിന്റെ കാഴ്ചപ്പാടും ഫാമിലി കോൺഫറൻസിൽ പങ്കെടുക്കാനുമുള്ള അവസരവും യോഗത്തിൽ ചർച്ചചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രാദേശികവും ദേശീയവുമായ ഐപിസി ഫാമിലി കോൺഫറൻസ് ടീമുകളുമായി ബന്ധപ്പെടാനും ആശയവിനിമയം നടത്താനുമുള്ള മികച്ച അവസരമാണിത്.  

പാസ്റ്റർ പാസ്റ്റർ കെ.പി.മാത്യു അധ്യക്ഷനായിരിക്കുന്ന ഈ മീറ്റിംഗിൽ ഡോ. തോമസ് ഇടിക്കുള, ഡോ. ലെസ്ലി വർഗീസ് എന്നിവർ ബൈബിൾ അധിഷ്ഠിത കുടുംബത്തിന്റെയും സഭയുടെയും ഭാവിയെക്കുറിച്ച് സന്ദേശം നൽകും.

ഐപിസി ഫാമിലി കോൺഫറൻസ് 2024 ദേശീയ ഭാരവാഹികളായ പാസ്റ്റർ ഡോ. തോമസ് ഇടുക്കള (ചെയർമാൻ), വെസ്ലി മാത്യു (സെക്രട്ടറി), ബേവൻ തോമസ് (ട്രഷറർ), ഡോ. മിനു ജോർജ് (യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ രേഷ്മ തോമസ് (ലേഡീസ് കോർഡിനേറ്റർ), ജിനു വറുഗീസ് (ദേശീയ പ്രതിനിധി), പാസ്റ്റർ തോമസ് മാമ്മൻ (യൂത്ത് പ്രതിനിധി), ലിജി മാത്യു (വനിതാ പ്രതിനിധി) എന്നിവർ ഈ മീറ്റിംഗിന് നേതൃത്വം നൽകും.

Advertisement