ഐപിസി ഫാമിലി കോൺഫറൻസ് : ന്യൂജേഴ്സിയിൽ ആത്മീയ സംഗമം ഒക്ടോ. 21 ന്

ഐപിസി ഫാമിലി കോൺഫറൻസ് : ന്യൂജേഴ്സിയിൽ ആത്മീയ സംഗമം ഒക്ടോ. 21 ന്

ന്യൂജെഴ്സി : 19 - മത് ഐപിസി ഫാമിലി കോൺഫറൻസിന്റെ ഐപിസി കണക്ട് ന്യൂജെഴ്സി മീറ്റിംഗ് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലിയിൽ ഒക്ടോ 21 ന്  വൈകിട്ട് 6 ന് നടക്കും.

പാസ്റ്റർ സാമുവൽ ജോൺ അദ്ധ്യഷനായിരിക്കും. ഡോ. തോമസ് ഇടുക്കള , ഇവാ.ജോഷ് മാത്യു എന്നിവർ 'കുടുംബത്തെയും സഭയെയും എങ്ങനെ ശാക്തീകരിക്കാം' എന്ന വിഷയത്തെക്കുറിച്ച് കുറിച്ച് ക്ലാസുകൾ നയിക്കും.

ഐപിസി ഫാമിലി കോൺഫറൻസ് 2024ലെ ദേശീയ ഭാരവാഹികളായഡോ.തോമസ് ഇടുക്കള (കൺവീനർ), ബ്രദർ വെസ്ളി മാത്യു (സെക്രട്ടറി), ബ്രദർ ബേവൻ തോമസ് (ട്രഷറാർ ), ഡോ. മിനു ജോർജ് (യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ രേഷ്മ തോമസ് (ലേഡീസ് കോർഡിനേറ്റർ), ജോജി ജോസഫ് (NJ State Rep.) സിസ്റ്റർ ഗ്രേസ് ശാമുവേൽ (NJ Ladies Rep.), മനോജ് മാത്യു, ലിസ ശാമുവേൽ (NJ യൂത്ത് ) എന്നിവർ നേതൃത്വം നല്കും.