കലാലയങ്ങളിൽ ഡിജിറ്റൽ ട്രാക്റ്റ്  വിതരണവുമായി പിവൈപിഎ കോട്ടയം നോർത്ത് സെന്റർ

കലാലയങ്ങളിൽ ഡിജിറ്റൽ ട്രാക്റ്റ്  വിതരണവുമായി പിവൈപിഎ കോട്ടയം നോർത്ത് സെന്റർ

കോട്ടയം: കോട്ടയം ജില്ലയിലെ കലാലയ സുവിശേഷീകരണ ലക്ഷ്യത്തോടെ  "കലാലയങ്ങളിൽ സുവിശേഷ വസന്തം"  എന്ന നാമധേയത്തിൽ ഡിജിറ്റൽ ട്രാക്റ്റ് വിതരണം എന്ന ആശയം  പി വൈ പി എ കോട്ടയം നോർത്ത് സെന്റർ നടപ്പിലാക്കുന്നു. ക്യു ആർ കോഡ് സ്കാനിങ്ങിലൂടെയുള്ള ഡിജിറ്റൽ ട്രാക്റ്റ് വിതരണമാണ് ലക്‌ഷ്യം.  

കോട്ടയം മേഖലയിലെ വിവിധ കലാലയങ്ങളിൽ 10000 ത്തിലധികം ഡിജിറ്റൽ  ട്രാക്ട്കൾ വിതരണം ചെയ്യുന്നതിന്റെ ആദ്യഘട്ടം  നവംബർ 23 വ്യാഴം രാവിലെ 8നു കോട്ടയം നോർത്ത് സെന്റർ പിവൈപിഎ സെന്റർ ഓഫീസിൽ സെന്റർ ശുശ്രൂഷകൻ  പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ ജോമോൻ ജേക്കബ് അധ്യക്ഷത വഹിക്കും. പിവൈപിഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം, ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗം  ഷെറിൻ ജേക്കബ്,  ഫിന്നി കോര (ഹുസ്റ്റൺ) എന്നിവർ ആശംസ അറിയിക്കും. 

ആദ്യഘട്ടം എന്ന നിലയിൽ കോട്ടയം നഗരപരിധിയിലുള്ള  പ്രമുഖ കലാലയങ്ങളിൽ ആണ്  ട്രാക്റ്റ് വിതരണം ചെയ്യുന്നത്. നിരവധി യുവതി യുവാക്കൾ ഈ വ്യത്യസ്തമായ പ്രേക്ഷക ദൗത്യത്തിന്റെ ഭാഗമായി മാറും. ഇവാ.സജി മോഹൻ, ബ്ര. ഫെയ്ത്തുമോൻ ജെ, ഡോ. ഫെയ്ത്ത് ജെയിംസ്, ബ്ര. ജയ്സൺ വി ജോസ്, ബ്ര. ലവി കുര്യാക്കോസ്, ബ്ര. ഫിന്നി എം ബേബി, ബ്ര. ഫിന്നി മാത്യു, ബ്ര. ലിജോഷ് കെ ആൻഡ്രൂസ്  എന്നിവർ അടങ്ങുന്ന  പി വൈ പി എ സമിതി  ഈ പ്രവർത്തനത്തിന് നേതൃത്വം നൽകും. 

പ്രിന്റഡ് കോപ്പി വായനയിൽ നിന്നും ഡിജിറ്റൽ വായനയിലേക്ക്  മാറി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന  ഈ ഉത്തരാധുനിക തലമുറയ്ക്ക് കാലഘട്ടത്തിന്റെ  ചുവരുത്തുകൾക്കനുസരിച്ച്  സുവിശേഷത്തിന്റെ സ്പർശനം ഏകുക എന്ന ലക്ഷ്യത്തോടെയാണ് ക്യു ആർ കോഡ് സ്കാനിങ്ങിലൂടെയുള്ള  ട്രാക്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. 

Advertisement