സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി ; ഡി.കെ.ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രി

സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി ; ഡി.കെ.ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രി

ചാക്കോ കെ തോമസ്

ബെംഗളുരു: തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം കർണാടക മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായി.സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി. കെ. ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ മെയ് 20 ശനിയാഴ്ച നടക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നു ദിവസത്തോളം നീണ്ടു നിന്ന പ്രതിസന്ധിക്കും ചർച്ചകൾക്കും ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായത്. ഇന്ന് വൈകിട്ട് 7 മണിക്ക് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്.

കർണാടകയിലെ തിരഞ്ഞെടുപ്പുഫലം മതസൗഹാർദത്തിന്റെ വിധിയെഴുത്തെന്നു ക്രൈസ്തവ നേതാക്കൾ. ന്യൂനപക്ഷങ്ങൾക്കു സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അവസരം ഒരുക്കുന്ന ഭരണം സംസ്ഥാനത്ത് ഉണ്ടാകണമെന്ന ക്രൈസ്തവസമൂഹത്തിന്റെ പ്രാർഥന യാഥാർഥ്യമായെന്നാണു നേതാക്കൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രൈസ്തവരുടെ നിലപാടു നിർണായകമാകുമെന്നും മതവിദ്വേഷം വളർത്തുന്ന ഹിജാബ്, അസാൻ, ഹലാൽ, മതപരിവർത്തനനിരോധനം എന്നിവയ്ക്കു മതസൗഹാർദത്തിന്റെ മറുപടി നൽകുന്നതായിരിക്കും തിരഞ്ഞെടുപ്പുഫലമെന്നു ആർച്ചുബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ പറഞ്ഞി രുന്നു. 

വിദ്വേഷത്തിന്റെയും വർഗീയതയുടെയും രാഷ്ട്രീയംകൊണ്ട് എല്ലാക്കാലത്തും ജയിക്കാൻ കഴിയി ല്ലെന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ വിധിയെഴുത്ത്. ബജ്‌റംഗദളിനെ നിരോധിക്കുമെന്നു കോൺഗ്രസ് പറഞ്ഞപ്പോൾ ഹനുമാൻവിരോധികളായി പ്രഖ്യാപനം നടത്തി. ഹിജാബ് വിഷയവും മതപരിവർത്തന നിരോധനനിയമം ഉയർത്തിപ്പിടിച്ചും ബിജെപി ആരംഭിച്ച ന്യൂനപക്ഷവിരുദ്ധത യുപിയെയും ഗുജറാത്തി നെയും അനുസ്മരിപ്പിക്കുന്നതായിരുന്നു. തിരഞ്ഞെടുപ്പുപ്രകടനപത്രികയിൽ ഏകീകൃത സിവിൽകോഡും എൻആർസിയും നടപ്പാക്കുമെന്നും ക്ഷേത്രസമീപത്തു മുസ്ലിങ്ങളുടെ കച്ചവടസ്ഥാപനങ്ങൾ അനുവദിക്കില്ലെന്നുവരെ ബിജെപി ആവർത്തിച്ചു. എന്നാൽ, കടുത്ത വർഗീയപ്രചാരണംകൊണ്ടൊന്നും ഭരണ വിരുദ്ധവികാരത്തെ മറികടക്കാനായില്ല.

ക്രൈസ്തവരെ കൂടെനിർത്താൻ മോദിയും ബിജെപിയും ഡൽഹിയിലും കേരളത്തിലും നടത്തിയ നീക്കങ്ങൾക്കു കനത്ത തിരിച്ചടിയായിരുന്നു മണിപ്പൂരിലെ സംഭവവികാസങ്ങൾ. ക്രിസ്ത്യാനികളായ ഗോത്രവിഭാഗമാണ് അവിടെ വേട്ടയാടപ്പെട്ടത്. 42 പള്ളി തകർക്കപ്പെട്ടു.

 ബിജെപിയുടെ കർണാടകത്തിലെ പരാജയം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിലേക്കു കടന്നുകയറാനുള്ള പാർട്ടിയുടെ ശ്രമത്തിനും കനത്ത തിരിച്ചടിയാകും. 'ഡബിൾ എൻജിൻ സർക്കാർ' എന്ന ബിജെപിയുടെ കേന്ദ്രമുദ്രാവാക്യവും ജനങ്ങൾ തള്ളിക്കളയുന്നതാണു കർണാടകത്തിൽ കണ്ടത്. ബിജെപിയുടെ അടിത്തറ വിപുലമാക്കാൻ ഇനി മോദിക്കു കഴിയില്ലെന്നുകൂടി ബോധ്യപ്പെടുത്തുന്നതാണു ഈ തിരഞ്ഞെടുപ്പുഫലം. 

രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യശക്തികൾക്കു പ്രതീക്ഷ നൽകുന്ന ഭരണമാറ്റമാണു കർണാടകത്തിലേത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ ബിജെപിയെ തടയാൻ കഴിയുമെന്നു ഉറപ്പാക്കുന്ന ഫലംകൂടെയാണിത്. 

സംസ്ഥാനത്തെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പു വളരെ ശ്രദ്ധേ യമായിരുന്നു. മുൻപെംങ്ങും കണ്ടിട്ടില്ലാത്ത വിധം മതത്തിന്റെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്ന സ്ഥിതിവിശേഷത്തിനു ഇവിടെ സാക്ഷ്യംവഹിച്ചിരുന്നു.   

ചില വർഷങ്ങളായി ക്രൈസ്തവർക്കെതിരെ അതിരൂക്ഷമായ ആക്രമണമാണു കർണാടകയിൽ അരങ്ങേറിയത്. 2020ൽ 16 സംഭവങ്ങളാണു റിപ്പോർട്ട് ചെയ്തതെങ്കിൽ 2021ൽ അത് 62 ആയി ഉയർന്നെന്നും രാജ്യത്ത് ക്രൈസ്തവവർക്കെതിരെ ആക്രമണങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ കർണാടക മൂന്നാം സ്ഥാനത്താണെന്നു യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ടിൽ പറയുന്നു. ക്രൈസ്തവവർക്കെതിരെ കഴിഞ്ഞവർഷം 39 ആക്രമണങ്ങളാണു നടന്നത്.  

2022ൽ പാസാക്കിയ കർണാടക മതസ്വാതന്ത്ര്യ സംരക്ഷണനിയമം മതസൗഹാർദം തകർക്കുന്നതിനും ക്രൈസ്തവരുടെ ആരാധനാസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനും വേണ്ടിയായിരുന്നെന്നു ക്രൈസ്തവ നേതാക്കൾ ആരോപിക്കുന്നു. ബിജെപിയുടെ ഇപ്പോഴത്തെ ക്രൈസ്തവ പ്രീണനം വ്യാജമാണെന്നും അവരുടെ ഹിന്ദുത്വമുഖം ക്രൈസ്തവർ തിരിച്ചറിയണമെന്നും ന്യൂനപക്ഷ വിരുദ്ധ പ്രവർത്തനങ്ങൾ ക്കെതിരെ ഒരക്ഷരംപോലും മിണ്ടാത്തവരാണു ബിജെപി നേതാക്കളെന്നും നേരത്തെ ശശി തരൂർ എംപി പ്രതികരിച്ചിരുന്നു.