കേരള യുണൈറ്റഡ് പ്രയർ മേഖലാ പ്രാർത്ഥന സമ്മേളനങ്ങൾ ഫെബ്രു. 26 മുതൽ

കേരള യുണൈറ്റഡ് പ്രയർ മേഖലാ പ്രാർത്ഥന സമ്മേളനങ്ങൾ ഫെബ്രു. 26 മുതൽ

തിരുവല്ല : 'അന്ത്യകാലസഭ അപ്പോസ്തല പ്രവർത്തികളിലെ ആത്മശക്തിയിൽ` എന്ന ആപ്തവാക്യവുമായി കേരളത്തിലെ പ്രാർത്ഥന മൂവ്മെന്റുകൾ ഒരുമിച്ച് ഫെബ്രുവരി 26 മുതൽ 29 വരെ പ്രാർത്ഥന സമ്മേളനങ്ങൾ നടത്തും . ഏഴു മണിക്കൂർ വീതമുള്ള സമ്മേളനങ്ങളുടെ തുടക്കം ഫെബ്രുവരി 26 തിങ്കൾ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് നാലുവരെ കോഴിക്കോട് ട്രിനിറ്റി എ ജി ഹാളിൽ നടക്കും. 27 ചൊവ്വ തൃശ്ശൂർ മണ്ണുത്തി സി ഈ എഫ് ഹാളിലും 28 ബുധൻ തിരുവല്ല മഞ്ഞാടി കാട്ടിൽ ബഥേൽ ഓഡിറ്റോറിയത്തിലും 29 വ്യാഴം കൊല്ലം കുണ്ടറ ചർച്ച് ഓഫ് ഗോഡ് ഹാളിലും സമ്മേളനങ്ങൾ നടക്കും.

 പാസ്റ്റർ വി ടി എബ്രഹാം ,പാസ്റ്റർ പിജി മാത്യൂസ്, പാസ്റ്റർ വർഗീസ് ബേബി കായംകുളം, പാസ്റ്റർ മോഹൻ പി ഡേവിഡ് എന്നിവർ സന്ദേശങ്ങൾ നൽകും.

 പാസ്റ്റർ ജോർജ് വർഗീസ്, പാസ്റ്റർ ബെന്നി ജോസഫ് , പാസ്റ്റർ ജോബി വർഗീസ് , പാസ്റ്റർ ടി ടി ജേക്കബ് , അഡ്വ. ജോൺ മത്തായി തുടങ്ങിയവർ  നേതൃത്വം നൽകും.

 പാസ്റ്റർമാരായ ജേക്കബ് ടി ആന്റണി, ഷാജി കുര്യൻ, ഉമ്മൻ സി എബ്രഹാം, റോയ് തോമസ്, വിനോദ് ജേക്കബ് തുടങ്ങിയവർ വിവിധ മേഖലകളിൽ കൺവീനർമാരാണ്. ലവ് ആർമി ക്രൂസേഡ് ടീം തിരുവനന്തപുരം ഗാനശുശ്രൂഷ നടത്തും.