ഐപിസി നിലമേല്‍ സെന്‍റര്‍ കണ്‍വന്‍ഷന്‍ ജനു.10 മുതല്‍
കൊല്ലം: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ നിലമേല്‍ സെന്‍ററിന്‍റെ 9-ാം മത് വാര്‍ഷിക കണ്‍വന്‍ഷന്‍ 2024 ജനുവരി 10 മുതല്‍ 14 വരെ മടത്തറ ബസ് സ്റ്റാന്‍റിന് സമീപം നടക്കും.
സെന്‍റര്‍ പ്രസിഡന്‍റ് പാസ്റ്റര്‍ ജി.തോമസ് കുട്ടി ഉദ്ഘാടനം ചെയ്ത് ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ പാസ്റ്റര്‍മാരായ ജോണ്‍സന്‍ തോമസ്, ജോൺസൻ മേമന, രാജു ആനിക്കാട്, റെജി ശാസ്താംകോട്ട, ഫിലിപ്പ്.പി.തോമസ്, ജോൺസൻ ഡാനിയേൽ, ജെയിംസ് ജോര്‍ജ്ജ്, വേങ്ങൂര്‍, സുവി. ജോസ്.കെ.വർഗീസ് എന്നിവര്‍ പ്രസംഗിക്കും.സെന്‍റര്‍ ക്വയര്‍ സംഗീത ശുശ്രൂഷ നിര്‍വ്വഹിക്കും.
ഇവാ.നഥാനിയേല്‍ (പ്രയര്‍), ഇവാ.മഹേഷ് കുമാര്‍.ഡി. (പബ്ലിസിറ്റി), . സുഗതന്‍ (ഫുഡ്), രാജു ( ഫിനാന്‍സ്& ഗതാഗതം), ഇവാ. ഷിബു ജോണ്‍ (സ്റ്റേജ്), പ്രകാശ് രാജു, ദാനിക്കുട്ടി (വിജിലന്‍സ്& വാളണ്ടയേഴ്സ്) എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റി കണ്‍വന്‍ഷന് നേതൃത്വം നല്‍കും.