ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷൻ സമാപിച്ചു
"ദൈവമക്കൾ സാത്താൻ്റെ വലയിൽ അകപ്പെടാതിരിക്കാൻ ജാഗ്രതപുലർത്തണം": പാസ്റ്റർ കെ.എസ്.ജോസഫ്
ചാക്കോ കെ.തോമസ് , ബെംഗളുരു
ബെംഗളൂരു: സാത്താൻ ദൈവജനത്തിനു മുൻപിൽ വിരിക്കുന്ന വലയിൽ അകപ്പെടാതിരിക്കാൻ അതീവ ജാഗ്രതയുള്ളവരായിരിക്കണമെന്നു പാസ്റ്റർ കെ.എസ്.ജോസഫ് പ്രസ്താവിച്ചു.
ഹൊറമാവ് അഗരയിൽ ഫെബ്രു. 22 മുതൽ നടന്ന ഐപിസി കർണാടക 37-ാമത് വാർഷിക കൺവെൻഷൻ്റെ സമാപനദിന സംയുക്ത ആരാധനയിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
"സാത്താൻ ഉന്നം വെക്കുന്നത് ദൈവജനത്തെ വഴിതെറ്റിക്കാനാണ്. കഴിയുമെങ്കിൽ വ്യതന്മാരെ പോലും വഴി തെറ്റിക്കാൻ സാത്താൻ കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ്റെ തന്ത്രങ്ങളെ തിരിച്ചറിയുവാനുള്ള കഴിവ് എല്ലാ വിശ്വാസികളും ആർജ്ജിക്കണമെന്നും " അദ്ദേഹം പറഞ്ഞു. പാസ്റ്റർ ജോസ് മാത്യൂ അധ്യക്ഷനായിരുന്നു.
പാസ്റ്റർ ബി.മോനച്ചനും (കായംകുളം) പ്രസംഗിച്ചു. സെക്രട്ടറി പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ് തിരുവത്താഴശുശ്രൂഷയ്ക്ക് മുഖ്യ സന്ദേശം നൽകി.
പാസ്റ്റർ എൻ.സി.ഫിലിപ്പ് സങ്കീർത്തന ഭാഗം വായിച്ച് പ്രബോധിപ്പിച്ചു. സ്റ്റേറ്റ് ട്രഷറർ ബ്രദർ.പി.ഒ. ശാമുവേലും സംസാരിച്ചു.
വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോസ് മാത്യൂ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ബ്രദർ. ജോയ് പാപ്പച്ചൻ നന്ദിയും രേഖപ്പെടുത്തി.
ഇവാഞ്ചലിസ്റ്റ് റിനു തങ്കച്ചൻ്റെ നേതൃത്വത്തിലുള്ള കൺവെൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.
നാല് ദിവസമായ് നടന്ന കൺവെൻഷനിൽ ബൈബിൾ ക്ലാസ്, ഉപവാസ പ്രാർഥന, സോദരി സമാജം ,യുവജന വിഭാഗമായ പിവൈപിഎ സമ്മേളനം , റിവൈവൽ മീറ്റിംങ് എന്നിവ നടത്തി.
പാസ്റ്റർമാരായ മോഹൻ ഡേവിഡ്, റ്റി.ഡി.തോമസ്, അലക്സ് വെട്ടിക്കൽ, വിൽസൺ ജോസഫ്, ബി.മോനച്ചൻ, സാം ജോർജ് എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിച്ചു.
സമാപന ദിവസം നടന്ന സംയുക്ത ആരാധനയിൽ മൂവായിരത്തിലധികം വിശ്വാസികൾ പങ്കെടുത്തു.
ജനറൽ കൺവീനർ പാസ്റ്റർ ജോസ് മാത്യൂ, ജോയിൻ്റ് കൺവീനർമാരായ പാസ്റ്റർ ജോർജ് ഏബ്രഹാം, ബ്രദർ റെജി ജോർജ്, ബ്രദർ .ഷാജി പാറേൽ എന്നിവർ നേതൃത്വം നൽകി.
കൺവൻഷന്റെ സുഗമമായ നടത്തിപ്പിനായി പ്രയർ കൺവീനർ പാസ്റ്റർ തോമസ് കോശി, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോമോൻ ജോൺ, മീഡിയ കൺവീനർ ബ്രദർ ജോബി ജോസഫ്, ഫിനാൻസ് കൺവീനർ ബ്രദർ പി ഒ സാമൂവേൽ എന്നിവരെയും പാസ്റ്റർ എ. വൈ. ബാബു, പാസ്റ്റർ കെ പി ജോർജ്, പാസ്റ്റർ റ്റി.എസ്. മാത്യു, പാസ്റ്റർ ക്രിസ്തുദാസ്, ബ്രദർ ജോസ് വർഗീസ്, ബ്രദർ ജോർജി ജോസഫ്, ബ്രദർ ബിജു എം പാറയിൽ ,ബ്രദർ ജെയിംസ് എം.പാറയിൽ എന്നിവരും പ്രവർത്തിച്ചു.
കൺവെൻഷനിൽ പങ്കെടുത്ത എല്ലാവർക്കും 4 ദിവസവും വിഭവസമൃദ്ധവും തൃപ്തികരവുമായ ഭക്ഷണം ഫുഡ് കൺവീനർ പാസ്റ്റർ എ.വൈ. ബാബു, പി.വൈ.പി.എ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്നു.