കുമ്പനാട് പുളിക്കക്കുഴിയിൽ ഏലിയാമ്മ ജോൺ (അമ്മിണി - 80) നിര്യാതയായി
കുമ്പനാട്: പുളിക്കക്കുഴിയിൽ റ്റി.ഐ ജോണിൻ്റെ ഭാര്യ ഏലിയാമ്മ ജോൺ (അമ്മിണി - 80) നിര്യാതയായി.
ഭൗതീക ശരീരം 23 ശനിയാഴ്ച രാവിലെ 8 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരികയും ശേഷം 9 മണി മുതൽ കുമ്പനാട് ഐപിസി ഹെബ്രോൻ സഭാ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കുകയും ഉച്ചക്ക് 12 ന് സഭാ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടത്തുന്നതുമാണ്.
മക്കൾ : റീന അശോക് (ഗുജറാത്ത്), റെജീന ജോർജ് (പുല്ലാട്), പരേതനായ റോണി.
മരുമക്കൾ : അശോക് മാത്യു (ഗുജറാത്ത്), ലാലച്ചൻ (പുല്ലാട്).
പിവൈപിഎ കുമ്പനാട് സെന്റർ മുൻ സെക്രട്ടറി നെവിൻ മങ്ങാട്ട് കൊച്ചുമകനാണ്.