പാസറ്റർ റോയി വാകത്താനത്തിൻ്റെ മാതാവ് ഏലിയാമ്മ ഏബ്രഹാമിന്റെ സംസ്കാരം മാർച്ച് 4 ന്

പാസറ്റർ റോയി വാകത്താനത്തിൻ്റെ മാതാവ് ഏലിയാമ്മ ഏബ്രഹാമിന്റെ സംസ്കാരം മാർച്ച് 4 ന്

കോട്ടയം : ക്രൈസ്തവ സാഹിത്യകാരനും ഗുഡ്ന്യൂസ് വീക്കിലി എഡിറ്റോറിയൽ ബോർഡ് അംഗവും ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ സൗത്ത് ഈസ്റ്റ് റീജിയൻ സെക്രട്ടറിയുമായ  പാസറ്റർ റോയി വാകത്താനത്തിന്റെ മാതാവ് വാകത്താനം കുന്നത്തുചിറ വാക്കയിൽ പരേതനായ പാസ്റ്റർ സി.കെ.ഏബ്രഹാമിൻ്റെ ഭാര്യ ഏലിയാമ്മ ഏബ്രഹാം (93) നിര്യാതയായി.

 സംസ്കാര ശുശ്രൂഷ മാർച്ച് 4 ന് തിങ്കളാഴ്ച രാവിലെ 9 മുതൽ വാകത്താനം ഐപിസി ശാലോം സഭയിൽ ആരംഭിക്കും. തുടർന്ന് സഭാ സെമിത്തേരിയിൽ  സംസ്കരിക്കും.

ഓർത്തഡോക്സ് സഭ വിഭാഗത്തിൽ നിന്നും പെന്തെക്കോസ്തു മാർഗത്തിനായി ആദ്യകാലങ്ങളിൽ ഇറങ്ങിത്തിരിച്ച ഏലിയാമ്മ എബ്രഹാം ഭർത്താവ് പാസ്റ്റർ സി.കെ എബ്രഹാമിനോടൊപ്പം ഇന്ത്യ പെന്തക്കോസ് ദൈവസഭയുടെ കോട്ടയം സെന്ററിലെ വിവിധ ലോക്കൽ സഭകളിൽ ശുശ്രൂഷകളിൽ പങ്കാളിയായി.

 മറ്റുമക്കൾ: ജോയി, ജോസ് , രമ

മരുമക്കൾ : സാലി, സാലിക്കുട്ടി, നാൻസി, ബാജി ആര്യപ്പള്ളിൽ ( ജോൺ മാത്യു, ഐപിസി എലീം ചർച്ച്, കുമ്പനാട് )

പരേതയ്ക്ക് 11 കൊച്ചുമക്കളും 17 പേരക്കുട്ടികളും ഉണ്ട് .

നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസ് , ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ, കേരളാ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം, ഐപിസി ജനറൽ കൗൺസിൽ, ഐ.പി.സി ഫാമിലി കോൺഫറൻസ് തുടങ്ങിയ പ്രവർത്തനങ്ങളുടെ ദേശീയ ഭാരവാഹിയായിരുന്ന പാസ്റ്റർ റോയി വാകത്താനത്തിന്റെ മാതാവിന്റെ ദേഹവിയോഗത്തിൽ വിവിധ പെന്തക്കോസ്ത് സംഘടനകളുടെ ഭാരവാഹികൾ അനുശോചനം അറിയിച്ചു.

വാർത്ത: നിബു വെള്ളവന്താനം