മലയാളി പെന്തെക്കോസ്തൽ അസോസിയേഷൻ യു.കെ (എംപിഎ യു.കെ) നാഷണൽ കോൺഫ്രൻസ് മാർച്ച് 29 മുതൽ

മലയാളി പെന്തെക്കോസ്തൽ അസോസിയേഷൻ യു.കെ (എംപിഎ യു.കെ) നാഷണൽ കോൺഫ്രൻസ് മാർച്ച് 29 മുതൽ

വാർത്ത : പോൾസൺ ഇടയത്ത്

അർഡിങ്‌ലി:  യുകെയിലെ മലയാളി പെന്തെക്കോസ്തൽ  സമൂഹത്തിന്റെ വാർഷിക കൺവൻഷനായ  എംപിഎ യു.കെ യുടെ 17 മത് നാഷണൽ കോൺഫ്രൻസ് ഹേവാർഡ്‌സ് ഹീത്തിലെ അർഡിങ്‌ലി പട്ടണത്തിൽ   മാർച്ച് 29 മുതൽ 31 വരെ നടക്കും.

 പ്രസിഡന്റ് റവ. ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ദാനിയേൽ കൊന്നനിൽകുന്നതിൽ (സെക്രട്ടറി, ഐപിസി കേരള സ്റ്റേറ്റ് ) മുഖ്യ പ്രസംഗകനായിരിക്കും. യൂത്ത് സ്‌പീക്കറായി ഡോ. ബ്ലസൻ മേമനയും, ലേഡീസ് സ്‌പീക്കറായി സിസ്റ്റർ സാറ കോവൂരും പങ്കെടുക്കും. എം പി എ ക്വയർ ആരാധനകൾക്ക് നേതൃത്വം നൽകും.

ഇത്തവണത്തെ കോൺഫ്രൻസ് അതിവിശാലമായ സൗത്ത് ഓഫ് ഇംഗ്ലണ്ട് ഇവന്റ് സെന്ററിലാണ് നടക്കുന്നത്.  കോൺഫറൻസിന്റെ ഭാരവാഹികളായ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡിഗോൾ ലൂയിസ് (സെക്രട്ടറി), പാസ്റ്റർ പി.സി. സേവ്യർ (ജോ. സെക്രട്ടറി), പാസ്റ്റർ ജിനു മാത്യു (ട്രഷറർ) എന്നിവർ നേതൃത്വം നല്കും. യുകെയിലെ പെന്തെക്കോസ്തു സമൂഹത്തിന്റെ ഏറ്റവും വലിയ കോൺഫറൻസാണിത്. 

ആത്മീയ സംഗമത്തിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി വരുന്നതായി ലോക്കൽ കോഓർഡിനേറ്റർ പാസ്റ്റർ റോയ് തോമസ് അറിയിച്ചു.