പാസ്റ്റർ ഉണ്ണൂണ്ണി ജോൺ (87) ബാംഗ്ലൂരിൽ നിര്യാതനായി

പാസ്റ്റർ ഉണ്ണൂണ്ണി ജോൺ (87) ബാംഗ്ലൂരിൽ നിര്യാതനായി

കൊല്ലം: ചർച്ച് ഓഫ് ഗോഡ് മുൻ സഭാ ശുശ്രൂഷകൻ കൊല്ലം പോരുവഴി ഇടയ്ക്കാട് ചുടുക്കാട്ടിൽ കിഴക്കേതിൽ ( ഹോരേബ് വീട് ) പാസ്റ്റർ ഉണ്ണൂണ്ണി ജോൺ (87) ബാംഗ്ലൂരിൽ നിര്യാതനായി.  

സംസ്കാരം ഏപ്രിൽ 5 വെള്ളി രാവിലെ 9 ന് കൊത്തന്നൂർ ചർച്ച് ഓഫ് ഗോഡിൻ്റെ നേതൃത്വത്തിൽ ഹെന്നൂർ എച്ച്.ആർ.ബി.ആർ ലേ ഔട്ട് സിറ്റി ഹാർവെസ്റ്റ് ചർച്ച് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.

ചർച്ച് ഓഫ് ഗോഡ് സഭയുടെ പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധയിടങ്ങളിൽ ശുശ്രൂഷകൻ ആയിരുന്ന അദ്ദേഹം ബാംഗളൂരിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

ഭാര്യ: എസ്ഥേറമ്മ പുതുപ്പള്ളി വില്ലാശാൻ പറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: ജോയ്സ് ജോൺ(സീതത്തോട്), പാസ്റ്റർ ജേക്കബ് ജോൺ (ഇൻറർനാഷണൽ ഗോസ്പൽ സെൻ്റർ കോട്ടയം), പാസ്റ്റർ ജോർസൺ ജോൺ ( എ.ജി ചർച്ച് കനകനഗർ), ജോളി ജോൺ, ജിനുജോൺ (ഇരുവരും ബെംഗളൂരു).

മരുമക്കൾ: പാസ്റ്റർ തോമസ് മാത്യൂ .(ഐപിസി സീതത്തോട്), സൂസൻ, അജിത, ബെന്നി, സിബി.