റാന്നി നെല്ലിക്കമൺ താന്നിക്കൽ ജോൺ തോമസ് (85) നിര്യാതനായി
റാന്നി: കണ്ടംപേരൂർ താന്നിക്കൽ ജോൺ തോമസ് (85) നിര്യാതനായി. സംസ്കാരം ഡിസംബർ 11 ബുധനാഴ്ച നെല്ലിക്കമൺ ഐപിസി താബോർ സെമിത്തേരിയിൽ.
ദോഹയിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് മുൻ ഉദ്യോഗസ്ഥനായിരുന്ന പരേതൻ സഭാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
നെല്ലിക്കമൺ ഐപിസി ഓഡിറ്ററായും, അര നൂറ്റാണ്ട് സൺഡേസ്കൂൾ അധ്യാപകനായും പ്രവർത്തിച്ചു.
ഭാര്യ: നെല്ലിക്കമൺ പുത്തൂർ ചിന്നമ്മ തോമസ്
മക്കൾ: ജോളി - കൊച്ചുമോൻ (ഓസ്ട്രേലിയ), ബെറ്റി - ജിജി (ദുബായ്), അലൻ - റിനു (ദുബായ്), ടോണി - വീണ (ദുബായ്).