നിലമ്പൂർ വെളുത്തമോടയിൽ മറിയാമ്മ വർഗീസിന്റെ (89) സംസ്കാരം നവം. 6 ന്
പാസ്റ്റർ ജയിംസ് വർഗീസിന്റെയും ഡോ. വി.വി തോമസിന്റെയും മാതാവ് വെളുത്തമോടയിൽ മറിയാമ്മ വർഗീസ് (89 ) കർതൃസന്നിധിയിൽ
നിലമ്പൂർ :മലബാറിലെ പെന്തെക്കോസ്തു മുന്നേറ്റത്തിനായി ഏറെ പ്രയത്നിച്ച ആദ്യകാല പെന്തെക്കോസ്തു കുടുംബമായ മീൻമുട്ടി വെളുത്തമോടയിൽ മറിയാമ്മ വർഗീസ് (കുഞ്ഞൂഞ്ഞമ്മ -89 ) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മൃതദേഹം നവം. 5 ന് ഞായർ വൈകിട്ട് 6 ന് ഭവനത്തിൽ വീട്ടിൽ കൊണ്ടുവരും. പിറ്റേന്ന് തിങ്കൾ രാവിലെ 9 ന് ആരംഭിക്കുന്ന ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം12.30 ന് മുപ്പിനി ബേഥേൽ ഏ ജി സെമിത്തേരിയിൽ സംസ്കരിക്കും.
വള്ളിക്കാട് തെക്കേക്കുറ്റ് കുടുംബാംഗം പരേതനായ വി.ഐ വർഗ്ഗീസിൻ്റെ സഹ ധർമ്മിണിയും പാസ്റ്റർ ജെയിംസ് വർഗ്ഗീസ് (ഐ.പി.സി ഇരിട്ടി നോർത്ത് സെൻ്റർ ശുശ്രൂഷകൻ, ചുങ്കത്തറ മലബാർ തിയോളജിക്കൽ കോളേജ് പ്രസിഡന്റ്), ഡോക്ടർ വി.വി തോമസ് (പ്രൊഫസർ , യു.ടി.സി ബാംഗ്ലൂർ, ഡയറക്ടർ, ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളേജ് ) എന്നിവരുടെ മാതാവുമാണ്.
മറ്റുമക്കൾ : തങ്കമ്മ, ഓമന, സൂസൻ (കുവൈറ്റ്), ജെയ്നമ്മ
മരുമക്കൾ : സൂസമ്മ (പാടിപ്പറമ്പിൽ, മാനന്തവാടി), മിനി ( അരയാലുംമൂട്ടിൽ, തിരുവല്ല), ജോയി.കെ.( കോഴിക്കോട്), ഡോ. സജി.സി.ജേക്കബ് ( ചെല്ലിമറ്റം, നിലമ്പൂർ), ജേക്കബ് ഇ. എം (ഇടമുറിയിൽ, കുവൈറ്റ് ), പാസ്റ്റർ.ജോൺസൻ (കൈതമംഗലം, തൃശൂർ).
വാർത്ത:. ജയിംസ് വർക്കി നിലമ്പൂർ
Advertisement