ഓടനാവട്ടം കട്ടയിൽ ബെഥേൽ വാപ്പാല വീട്ടിൽ കെ. പൊന്നമ്മ  (65) നിര്യാതയായി

ഓടനാവട്ടം കട്ടയിൽ ബെഥേൽ വാപ്പാല വീട്ടിൽ കെ. പൊന്നമ്മ  (65) നിര്യാതയായി

കൊട്ടാരക്കര: ദി പെന്തെക്കൊസത് മിഷൻ   കൊട്ടാരക്കര സെന്റർ വാപ്പാല സഭാംഗം ഓടനാവട്ടം കട്ടയിൽ ബെഥേൽ വാപ്പാല വീട്ടിൽ
കെ.പൊന്നമ്മ  (65) നിര്യാതയായി.
ഭൗതികശരീരം മാർച്ച് 3 നാളെ  രാവിലെ 10.30 ന് ഭവനത്തിൽ കൊണ്ടുവരുകയും തുടർന്ന് ഉച്ചയ്ക്ക് 1 ന് വാപ്പാല റ്റിപിഎം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.

ഭർത്താവ് വാപ്പാല കൊച്ചുകുഞ്ഞ്, കൊട്ടാരക്കരയിലെ സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി ഉടമയും ട്രൂത്ത് വോയ്സ്‌ സിഡി മിനിസ്ട്രി എന്ന പേരിൽ സുവിശേഷ പ്രവർത്തനവും നടത്തുന്നു. പരേത കൊട്ടാരക്കര പുത്തൂർ  കോട്ടത്തല ഡെന്നിശേരിൽ കുടുംബാംഗമാണ്. 
മക്കൾ:സുമ സാം, പരേതയായ സുജ.
മരുമകൻ:സാം പീറ്റർ (ബിനോയി)

Advertisement