സിസ്റ്റർ കെ.എൽ. റോസി (96) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു 

സിസ്റ്റർ കെ.എൽ. റോസി (96)  കർതൃസന്നിധിയിൽ  ചേർക്കപ്പെട്ടു 

വടക്കാഞ്ചേരി: ഓട്ടുപാറ ബെഥേൽ ആശ്രമത്തിലെ സുവിശേഷ പ്രവർത്തക ചിറയത്ത് വീട്ടിൽ . പരേതരായ ലാസർ - റോസി  എന്നിവരുടെ മകളും ഐപിസി അകമ്പാടം ബേർശേബ സഭാംഗവുമായ സിസ്റ്റർ കെ. എൽ. റോസി (96)  കർതൃസന്നിധിയിൽ  ചേർക്കപ്പെട്ടു. 

സംസ്കാരം നവം. 6 ന്  തിങ്കളാഴ്ച രാവിലെ 9 ന് ബേഥേൽ ആശ്രമത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം  11 ന് കുന്നംകുളം വി.നാഗൽ വേർപ്പാട് സെമിത്തേരിയിൽ നടക്കും. 

65 വർഷമായി ബേഥേൽ ആശ്രമത്തിനോട് ചേർന്നു സുവിശേഷ പ്രവർത്തനത്തിൽ വ്യാപൃതയായിരുന്നു. തൃശൂർ ജില്ലയുടെ സുവിശേഷ വ്യാപനത്തിനും സഭകളുടെ വളർച്ചയ്ക്കും സിസ്റ്റർ കെ.എൽ. റോസിയുടെ പ്രയത്നം ഏറെ ശ്രദ്ധേയമായിരുന്നു.