ഒരുക്കങ്ങൾ പുരോഗമിക്കുന്നു ; പെന്തെക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് ഇൻഡോ-കനേഡിയൻസിന്റെ പ്രഥമ കോൺഫറൻസ് ഓഗസ്റ്റിൽ
ടോറോന്റോ: പെന്തെക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് ഇൻഡോ-കനേഡിയൻസിന്റെ പ്രഥമ കോൺഫറൻസ് ഓഗസ്റ്റിൽ ഓഗസ്റ്റ് 1 മുതൽ 3വരെ ടോറോന്റോ കാനഡ ക്രിസ്ത്യൻ കോളേജ്, whitbi ആഡിറ്റോറിയത്തിൽ നടക്കും.
10 പ്രൊവിൻസും മൂന്ന് ഫെഡറൽ ടെറിട്ടറിയുമുള്ള കാനഡ എന്ന വലിയ മനോഹരമായ രാജ്യത്ത് മലയാളികൾ കുടിയേറി തുടങ്ങിയിട്ട് ആറു പതിറ്റാണ്ട് കഴിഞ്ഞു. 2024 ൽ എത്തി നിൽക്കുമ്പോൾ കാനഡയുടെ 10 പ്രൊവിൻസിലും മലയാളി പെന്തെക്കോസ് സഭകളുടെ സാന്നിധ്യം ഉണ്ട്. കാലാകാലങ്ങളിൽ ഇമിഗ്രൻസ് ആയിട്ട് പല പ്രൊവിൻസിൽ താമസിക്കുന്നവരെ കൂടാതെ മലയാളി പെന്തെക്കോസ്തു വിദ്യാർത്ഥികളും ഈ സ്ഥലങ്ങളെല്ലാം താമസിക്കുന്നു. പിൽക്കാലത്ത് ദൈവദാസന്മാർ വിശ്വാസികൾ ചേർന്ന് തുടങ്ങിയ പ്രാർത്ഥനാ കൂട്ടായ്മകൾ ഇന്ന് സഭകളായി രൂപാന്തരപ്പെട്ടു. അങ്ങനെ ആ സഭകൾ എല്ലാം കൂടിച്ചേർന്ന് നടത്തുന്ന കോൺഫറൻസ് ആണ് PCIC. 10 പ്രൊവിൻസുകളിൽനിന്നും നിന്നും നൂറിൽപരം സഭകളുടെ ആഭിമുഖ്യത്തിലാണ് കോൺഫറൻസ് നടക്കുന്നത്.
അനുഗ്രഹീതരായ ദൈവദാസന്മാർ, വർഷിപ്പ് ലീഡേഴ്സ് കേരളത്തിൽ നിന്നും ശുശ്രൂഷിക്കും.
പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് ഓൺലൈനിൽ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. www.thepfic.ca.
മെയ്, ജൂൺ മാസങ്ങളിൽ ടോറോണ്ടോ, കാൽഗറി, എഡ്മണ്ടൻ, ഹാലിഫാക്സ്, സസ്കറ്റ്വാൻ എന്നിവിടങ്ങളിൽ നടക്കുന്ന പ്രമോഷണൽ മീറ്റിംഗുകളിലും രജിസ്ട്രേഷൻ ചെയ്യുവാൻ ഉള്ള അവസരങ്ങൾ ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ഈ കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി 16 അംഗ നാഷണൽ കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്. ജനറൽ കൺവീനർ പാസ്റ്റർ ജോൺ തോമസ് (ടൊറൊന്റൊ), ജനറൽ സെക്രട്ടറി പാസ്റ്റർ ഫിന്നി ശാമുവേൽ (ലണ്ടൻ, ഒന്റാറിയോ) ജനറൽ ട്രഷറാർ പാസ്റ്റർ വിൽസൺ കടവിൽ (എഡ്മണ്ട്ൻ, ആൽബെർട്ട) എന്നിവരെ കൂടാതെ കോൺഫറൻസിന്റെ വിപുലമായ കമ്മറ്റി എല്ലാ പ്രൊവിൻസിനെയും പ്രതിനിധീകരിച്ചുകൊണ്ടു പ്രവർത്തിക്കുന്നു .
പബ്ലിസിറ്റി കൺവീനർമാരായി പാസ്റ്റർ ബാബു ജോർജ്, ബ്ലെസ്സൻ ചെറിയാൻ, പ്രയർ കോർഡിനേറ്റർസായി പാസ്റ്റർമാരായ എബ്രഹാം തോമസും, സാമുവൽ ഡാനിയേലും, ലേഡീസ് കോർഡിനേറ്ററായി വത്സമ്മ ഏബ്രഹാമും പ്രവർത്തിച്ചു വരുന്നു. കൂടാതെ 40 അംഗങ്ങൾ അടങ്ങുന്ന ലോക്കൽ കമ്മറ്റിയും പ്രവർത്തിക്കുന്നു. പ്രാദേശിക സഭകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 30ൽ പരം കൊയർ മെമ്പേഴ്സ് ഗാനങ്ങൾ ആലപിക്കും.