സച്ചിൻ ഡേവിസിന് പി.എച്ച്. ഡി.

സച്ചിൻ ഡേവിസിന് പി.എച്ച്. ഡി.

ചിക്കാഗോ: ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗം സച്ചിൻ ഡേവിസ് മിൽവാക്കി യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ (UWM) നിന്ന് എഞ്ചിനീറിയിങ്ങിൽ Ph.D നേടി. അങ്കമാലി FISAT കോളേജിൽ നിന്ന് B.Tech. ബിരുദം നേടിയ ഇദ്ദേഹം UWM വിസ്കോൺസിനിൽ നിന്ന് മാസറ്റേഴ്സ് നേടിയ ശേഷമായിരുന്നു ഇലെക്ട്രിക്കൽ

മെഷീൻ ലേർണിംഗ് ആൻഡ് സെൻസർ ടെക്നോളജി വിഭാഗത്തിൽ ഗവേഷണം പൂർത്തിയാക്കിയത്.

ഇടപ്പള്ളി സിൽവർ ലോൻസ്, അമ്പഴക്കാട്ട് ഡേവിസ് ആന്റണിയും സീനാ ഡേവിസും ആണ് മാതാപിതാക്കൾ. ചിക്കാഗോ ശാരോൻ ഫെല്ലോഷിപ്പ് സഭയിലെ സജീവ അംഗമായ സച്ചിൻ, സൺ‌ഡേ സ്കൂൾ ടീച്ചറായും മലയാളം ഗായകസംഘം ലീഡറായും സേവനം അനുഷ്ഠിക്കുന്നു. കേരളൈറ്റ്സ് ഇൻ മിൽവാക്കിയുടെ പ്രവർത്തകനും ആണ് .

Advertisement