ഡാളസ് ശാരോൻ ഫെലോഷിപ്പ് സഭയിൽ ഫാമിലി സെമിനാർ നവം.24 നു
ഡാളസ്: ശാരോൻ ഫെലോഷിപ്പ് ഡാളസ് സഭയുടെ ആഭിമുഖ്യത്തിൽ ഫാമിലി സെമിനാർ നവം.24 നു 940 Barnes Bridge Rd Mesquite, TX 75150-ൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നടക്കും.
ഡോ. ലെസ്ലീ വർഗീസ് , ഡോ.ഷിബു തോമസ് എന്നിവർ ക്ലാസുകൾ നയിക്കും.
ക്രിസ്തു കേന്ദീകൃതമായി നല്ലൊരു കുടുംബ ജീവിതം എങ്ങനെ നയിക്കാം എന്നതിനെ ആസ്പദമാക്കി ചർച്ചകൾ , സംശയ നിവാരണം, വിഷയാവതരണം, ക്ലാസുകൾ എന്നിവ നടക്കും.
പാസ്റ്റർമാരായ സ്റ്റീഫൻ വർഗീസ് , ഫിന്നി വർഗീസ് എന്നിവർ നേതൃത്വം നല്കും.
Advertisement