ഐക്യ വി ബി എസുകൾ പ്രസക്തിയേറുന്നു; മല്ലപ്പള്ളി വി.ബി.എസിൽ ശ്രദ്ധേയമായ ജനപങ്കാളിത്തം

ഐക്യ വി ബി എസുകൾ പ്രസക്തിയേറുന്നു; മല്ലപ്പള്ളി  വി.ബി.എസിൽ ശ്രദ്ധേയമായ ജനപങ്കാളിത്തം

മല്ലപ്പള്ളി : മല്ലപ്പള്ളിയിലെ ഏറ്റവും വലിയ പെന്തെക്കോസ്തു ഐക്യവേദിയായ യുപിഎഫിന്റെ നേതൃത്വത്തിൽ മല്ലപ്പള്ളി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ നടക്കുന്ന ഐക്യ വി.ബി.എസിനു അനുഗ്രഹീത തുടക്കം. കുട്ടികളുടെ ഇടയിൽ ചിൽഡ്രൻസ് മിനിസ്ട്രി ജനകീയമാക്കിയ Exel മിനിസ്ട്രീസിന്റെ ഡയറക്ടർ അനിൽ ഇലന്തൂർ വിബിഎസ് ഡറക്ടറായി പ്രവർത്തിക്കുന്നു.

ഇന്ത്യാ മിഷൻ ഡയറക്ടർ ഡോ.എബി പി മാത്യു (ബീഹാർ), ജോബി കെ സി, ഡെന്നി ജോൺ, ഡോ. നിസ്സി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

MUPF പ്രസിഡന്റ് പാസ്റ്റർ ടി.വി. പോത്തൻ ഉത്ഘാടനം നിർവഹിച്ചു.  ജനറൽ സെക്രട്ടറി സാം പി ജോസഫ്, ജനറൽ ട്രഷർ എം. എ ഫിലിപ്പ്, വി.ബി.എസ് ജനറൽ കോർഡിനേറ്റർമാരായ പാസ്റ്റർ ഗോഡ്സൻ സി സണ്ണി , പാസ്റ്റർ ഫിന്നി തോമസ് എന്നിവർ സംസാരിച്ചു.

വിബിഎസിന്റെ ജന്മദേശമായ മല്ലപ്പള്ളിയിലെ ഏറ്റവും വലിയ വി ബി എസ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കുവാൻ സഹായിച്ച രക്ഷകർത്താക്കൾക്ക് സംഘാടകർ നന്ദി അറിയിച്ചു.