ഐപിസി പത്തനാപുരം സെന്റർ കൺവെൻഷൻ ഡിസം. 6 മുതൽ 10 വരെ

ഐപിസി പത്തനാപുരം സെന്റർ കൺവെൻഷൻ ഡിസം. 6 മുതൽ 10 വരെ

പാസ്റ്റർ എബി പി.വർഗീസ് പനമ്പറ്റ (പബ്ലിസിറ്റി കൺവീനർ)

പത്തനാപുരം : ഐപിസി. പത്തനാപുരം സെന്റർ കൺവെൻഷൻ ഡിസംബർ 6 മുതൽ 10 വരെ പത്തനാപുരം ഐപിസി ശാലേം ഗ്രൗണ്ടിൽ ദിവസവും വൈകിട്ട് 5.30 മുതൽ 8.45 വരെ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സി.എ. തോമസ്  ഉദ്ഘാടനം നിർവഹിക്കും.

പാസ്റ്റർമാരായ സാം ജോർജ്ജ്. ജേക്കബ് ജോർജ്ജ് . സാജു സി.ജോസഫ് കോതമംഗലം, ഐ.പി.സി സ്റ്റേറ്റ് സെക്രട്ടറി ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, കെ.ജെ തോമസ് കുമളി, ജോ തോമസ് ബാംഗ്ലൂർ, എബി പീറ്റർ കോട്ടയം എന്നിവർ പ്രസംഗിക്കും. പത്തനാപുരം സെന്റർ ക്വയർ ഗാനശുശ്രുഷ നടത്തും. 

8 വെള്ളിയാഴ്ച പകൽ 10 മണിക്ക് സഹോദരി സമാജ വാർഷിക മീറ്റിംഗ്, 9 ശനിയാഴ്ച രാവിലെ 10 മുതൽ പാസ്സ്റ്റേഴ്സ് ഫാമിലി മീറ്റിംഗും , സമാപന ദിവസം ഞായറാഴ്ച സംയുക്തരാധനയും നടക്കും.  

പാസ്റ്റർ എബി പി.ജോർജ്ജ് ജനറൽ കൺവീനറായിയുള്ള കമ്മിറ്റി നേതൃത്വം നല്കും.

Advertisement