ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC) കൺവൻഷൻ ജനു. 8 മുതൽ 

ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC) കൺവൻഷൻ ജനു. 8 മുതൽ 

വാർത്ത: കെ.ബി.ഐസക്

ദോഹ: ഖത്തർ മലയാളി പെന്തക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC) 20-മത് വാർഷിക കൺവൻഷൻ ജനുവരി 8മുതൽ10 വരെ ദോഹ ഐ.ഡി.സി.സി. കോംപ്ലെക്സിലുള്ള വിശാലമായ ടെന്റിൽ നടക്കും.

8-9 തീയതികളിൽ വൈകുന്നേരം 7 മുതൽ 9.30 വരെ നടക്കുന്ന കൺവൻഷൻ QMPC പ്രസിഡൻ്റ് പാസ്റ്റർ സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ അനീഷ് ഏലപ്പാറയാണ് മുഖ്യ പ്രഭാഷകൻ.

വെള്ളിയാഴ്ച രാവിലെ പൊതു ആരാധനയും തിരുവത്താഴ ശുശ്രൂഷയും തുടർന്ന് ദോഹയിൽ വിവിധ ശുശ്രൂഷകൾ ചെയ്ത സീനിയേഴ്സിനെ പൊതുയോഗത്തിൽ ആദരിക്കും. ക്യുഎംപിസി ഇരുപതാം വാർഷിക സുവനീയറും പ്രകാശനം ചെയ്യും .

പാസ്റ്റർ ലോഡ്സൺ ആൻറണി ക്യൂഎംപിസി ഗായക സംഘത്തോടൊപ്പം സംഗീത ശുശ്രൂഷകൾ നിർവഹിക്കും.

പാസ്റ്റർ സാം.റ്റി ജോർജും ഷെറിൻ ബോസുമാണ് ക്യൂ .എം പി. സി ഗായക സംഘത്തെ നയിക്കുന്നത്. കെ .ബി. ഐസക്ക് രചിച്ച് ബിനു ചാരുത സംഗീതം നൽകിയ തീം സോങ് പ്രഥമ യോഗത്തിൽ അവതരിപ്പിക്കും.

കൺവൻഷന്റെ വിജയകരമായി നടത്തിപ്പിനായി വിവിധ കോർഡിനേറ്റിങ് കമ്മിറ്റികളുടെ മേൽനോട്ടത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ചെയ്തു വരുന്നതായി സെക്രട്ടറി മാത്യു പി മത്തായി അറിയിച്ചു

 വിവരങ്ങൾക്ക് :പാസ്റ്റർ സന്തോഷ് തോമസ് (പ്രസിഡൻറ്) 33735348, മാത്യു പി മത്തായി (സെക്രട്ടറി) 55844316