ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് മലബാർ റീജിയൻ കൺവെൻഷൻ സമാപിച്ചു

ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് മലബാർ റീജിയൻ കൺവെൻഷൻ സമാപിച്ചു

സുവിശേഷത്തിന്റെ വാതിൽ അടക്കുവാൻ ആർക്കും സാധിക്കില്ല:  പാസ്റ്റർ സാം തോമസ് ദോഹ 

കൽപ്പറ്റ: സുവിശേഷത്തിന്റെ തുറക്കപ്പെട്ട വാതിൽ അടച്ചു കളയാം എന്നുള്ളത് സാത്താന്റെ വ്യാമോഹം മാത്രമെന്ന് പാസ്റ്റർ സാം തോമസ് ദോഹ പ്രസ്താവിച്ചു. ശാരോൺ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ കൺവെൻഷനിൽ സമാപന സന്ദേശം നൽകുകയായിരുന്ന അദ്ദേഹം.

രാജാക്കന്മാരും ഭരണകൂടങ്ങളും കൊന്നൊടുക്കി നശിപ്പിക്കാനും എന്നേക്കുമായി ഈ വാതിൽ അടച്ചു കളയാനും നൂറ്റാണ്ടുകളായി വ്രതാപ്രയത്നങ്ങൾ ഒത്തിരി ചെയ്തിട്ടുണ്ട്. സാമ്രാജ്യങ്ങൾ തകർന്നടിഞ്ഞു. പക്ഷേ ദൈവസഭ ഇന്നും അജയമായി, പാതാള ഗോപുര ശക്തികളെ അതിജീവിച്ച് നിലനിൽക്കുകയാണ്. വർത്തമാനകാല സാഹചര്യങ്ങളിലെ വെല്ലുവിളികൾ വകവയ്ക്കാതെ ദൈവജനo ശക്തമായി മുന്നേറുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാസ്റ്റർ ജോബി ജോൺ തമിഴ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തു.

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും വിശ്വാസികളെയും സഭാ ശുശ്രൂഷകന്മാരെയും പങ്കെടുക്കുന്ന ശാരോൺ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ കൺവെൻഷൻ വയനാട്ടിലെ കൽപ്പറ്റ ശാരോൺ ഓഡിറ്റോറിയത്തിലാണ് നടന്നത്.

പാസ്റ്റർ ഈശോ മാത്യു ഉദ്ഘാടനം ചെയ്തു. പാസ്റ്റർമാരായ റോയി ചെറിയാൻ, കെ.ജെ തോമസ് കുമളി, എൽദോ പി. ജോസഫ്.  തുടങ്ങിയവർ  പ്രസംഗിച്ചു. പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ ഷൈലേഷ് തോമസ്, ബിജു പോൾ, ജോബി ജോൺ എന്നിവർ അധ്യക്ഷരായിരുന്നു. യുവജന സമ്മേളനത്തിൽ പാസ്റ്റർ സാംസൺ പി. തോമസ് സന്ദേശം നൽകി. വനിതകൾക്കുള്ള മീറ്റിങ്ങിൽ പാസ്റ്റർ സാം തോമസ് മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റേഴ്സ് ആൻഡ് ഫാമിലി കോൺഫറൻസ് പാസ്റ്റർമാരായ കെ.ജെ. ജോബ്, ഈശോ മാത്യു എന്നിവർ ക്ലാസുകൾ എടുത്തു. പൊതുസഭായോഗത്തിൽ പാസ്റ്റർ ജോയി ഡേവിഡ് ശുശ്രൂഷകൾ നിയന്ത്രിച്ചു. സാജു എസ്.എസ്. സങ്കീർത്തനം വായിച്ചു.

പാസ്റ്റർമാരായ ഈശോ മാത്യു, കെ.ജെ.ജോബ്, ജോസ് വി. ഓ, എൽദോ പി ജോസഫ്,ഷിജു കുര്യൻ,ജോമോൻ ജോസഫ്, ബിജു വർഗീസ്, റിവിൻ റോയ് വർഗീസ്, എൽദോ കെ. കുര്യാക്കോസ്, സുജ ഈശോ എന്നിവർ സംസാരിച്ചു. പാസ്റ്റർ ലിബിൻ മാത്യു സ്നാന ശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ എബ്രഹാം ജോസഫ് കർതൃമേശയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ദാനിയൽ നീലഗിരി, പാസ്റ്റർ സാം ദാനിയേൽ നേതൃത്വം നൽകിയ ശാരോൺ കൊയറിനൊപ്പം ഗാനങ്ങൾ ആലപിച്ചു.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement